രാജ്യത്ത് പുതിയതായി 1,569 കോവിഡ് കേസുകൾ, 19 മരണങ്ങളും രേഖപ്പെടുത്തി
ഡൽഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,569 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം വെച്ച് നോക്കുമ്പോൾ ഇന്നത്തെ കണക്ക് രാജ്യത്തിന് ആശ്വാസം നൽകുന്നതാണ്. 28 ദിവസത്തിന് ശേഷമാണ് പ്രതിദിന വർധനവ് രണ്ടായിരത്തിന് താഴെ എത്തുന്നത്. 19 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മൂലം സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 524,260 ആയി.
ഇന്ത്യയിലെ നിലവിലെ സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 16,400 ആണ്. കഴിഞ്ഞ ദിവസത്തേക്കാൾ 917 കേസുകളുടെ കുറവ് ഇന്ന് ഉണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുള്ളറ്റിൻ അറിയിച്ചു. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ നിലവിലെ വീണ്ടെടുക്കൽ നിരക്ക് 98.75% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,467 പേർക്ക് രോ ഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,84,710 ആയി. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44% ൽ എത്തിയപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59% ആയി രേഖപ്പെടുത്തുന്നു.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ തിങ്കളാഴ്ച 377 പുതിയ കോവിഡ് കേസുകളും ഒരു മരണവും ആണ് റിപ്പോർട്ട് ചെയ്തത്. ഇവിടത്തെ പോസിറ്റിവിറ്റി നിരക്ക് 3.37 ശതമാനമാണ്. ഞായറാഴ്ച ഇവിടെ 613 പേർക്കും ശനിയാഴ്ച 673 പേർക്കും ഇവിടെ പുതിയതായി കോവിഡ് ബാധിച്ചിരുന്നു. ഇരു ദിവസങ്ങളിലും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം യഥാക്രമം മൂന്നും നാലും ആണ്. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മരണസംഖ്യ ആണ് ശനിയാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച നഗരത്തിൽ 899 പേർക്കായിരുന്നു രോ ഗം സ്ഥിരീകരിച്ചത്.
അതേ സമയം ഉത്തരകൊറിയയിൽ കോവിഡ് വലിയ രീതിയിൽ പടർന്ന് പിടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹാമാരി ഉത്ഭവിച്ച് ഇതുവരെയും ഒരു രോ ഗം പോലും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്നലെ പുറത്ത് വന്ന കണക്കുകൾ പരിശോധിക്കുമ്പോൾ മൂന്ന് ദിവസത്തിനുള്ളിൽ ഇവിടെ 820620 പേർക്ക് രോ ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 42 പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാ ഗം പേരും വാക്സിൻ സ്വീകരിക്കാത്തത് ഇവിടുത്തെ ആഘാതം വർധിപ്പിക്കുമെന്നാണ് ആരോ ഗ്യ വിദ ഗ്ദർ പ്രവചിക്കുന്നത്.












Click it and Unblock the Notifications