കൊറോണ വൈറസ്: 24 മണിക്കൂറിൽ ഇന്ത്യയിൽ 478 കേസുകൾ, മരിച്ചത് 62 പേർ!! ഗുജറാത്തിൽ ഒരാൾ മരിച്ചു...
ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 478 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. അതേ സമയം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. 14 സംസ്ഥാനങ്ങളിൽ നിന്നായി തബ്ലീഗി ജമാഅമത്ത് പരിപാടിയിയിൽ പങ്കെടുത്ത 647 പേർക്ക് ഇതിനകം ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകൾ മാത്രമാണിത്. ഇതോടെ രാജ്യത്ത് 2547 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. ഗുജറാത്തിൽ നിന്നുള്ള 67 കാരനാണ് ഏറ്റവുമൊടുവിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായിട്ടുണ്ട്.
ഏഷ്യ തകരും... ചൈനയെ കാത്തിരിക്കുന്നതും ദുരന്തം, യൂറോപ്പ് നിശ്ചലമാകും, എഡിബി മുന്നറിയിപ്പ്!!
ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം ഇതിനകം പത്ത് ലക്ഷം കവിഞ്ഞിട്ടുണ്ട്. 500000 ലധികം പേരാണ് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി വേൾഡ് ബാങ്ക് ഒരു ബില്യൺ ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു.

രണ്ട് പോലീസുകാർക്ക്
മർകസ് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനെത്തിയ രണ്ട് പോലീസുകാർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ 55 കാരൻ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മരിച്ചത് കൊറോണ വൈറസ് ബാധയെത്തുടർന്നാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആന്ധ്രപ്രദേശിൽ ഇതിനകം 161 പേർക്കാണ് കൊറോണ മാർച്ച് 17ന് ദില്ലിയിലെ തബ്ലിഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത് മകനിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത്.

കൊറോണ ഹോട്ട് സ്പോട്ട്
ദില്ലിയിലെ ദിൽഷാദ് ഗാർഡൻ, നിസാമുദ്ദീൻ, ഉത്തർപ്രദേശിലെ നോയിഡ, രാജസ്ഥാനിലെ ഭിൽവാര, കേരളത്തിലെ കാസർഗോഡ്, പത്തനംതിട്ട, കണ്ണൂർ എന്നീ സ്ഥലങ്ങൾ ഇന്ത്യയിലെ കൊറോണ ഹോട്ട് സ്പോട്ടുകളായി കണക്കാക്കിവരുന്നുണ്ട്. ഇതിന് പുറമേ മഹാരാഷ്ട്രയിലെ മുംബൈ, പുനൈ, മധ്യപ്രദേശിലെ ജബൽപൂർ, ഗുജറാത്തിലെ അഹമ്മദാബാദ്, ലഡാക്ക്, മഹാരാഷ്ട്രയിലെ യവത്ത് മാലും ഈ പട്ടികയിൽ ഉൾപ്പെടുന്നതാണ്.

മുംബൈ ഭീതിയിൽ
കൊറോണ ഭീതിയിൽ നിന്ന് കരകയറാതെ മഹാരാഷ്ട്ര. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. 423 കേസുളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 20 പേർ ഇതിനകം രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗം ബാധിച്ചിട്ടുള്ള 85 ശതമാനം പേരിലും വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. മുംബൈയിലെ ധാരാവി ഉൾപ്പെടെയുള്ള ചേരി പ്രദേശങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മഹാരാഷ്ട്രയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മുംബൈയിൽ നിന്നാണ്. 423 കൊറോണ ബാധിതരിൽ 235 കേസുകളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചതോടെ രോഗം വ്യാപിച്ച 212 ഇടങ്ങളിൽ ജനസഞ്ചാരത്തിന് കർശന നിർദേശങ്ങളാണുള്ളത്.

മുംബൈ ഒന്നാം സ്ഥാനത്ത്
മുംബൈ (179), ദില്ലി (152) എന്നിങ്ങനെയാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. ബെംഗളുരു (52), പൂനെ (49), ഹൈദരാബാദ് (44) എന്നിങ്ങനെയാണ് മെട്രോ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ. മെട്രോ ഇതര നഗരങ്ങളിൽ നിന്നുള്ള കണക്കുകൾ ഇത്തരത്തിലാണ്. കാസർഗോഡ് (115), കണ്ണൂർ (49), ഉത്തർ പ്രദേശിലെ ജിബി നഗർ (45), അഹമ്മദാബാദ് (33), ജയ്പൂർ (32). സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 339 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 309 പേർക്കാണ് രോഗം ബാധിച്ചത്. 286 കേസുകളാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ദില്ലിയിൽ 133 പേർക്കാണ് രാജസ്ഥാനിൽ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 286 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിർദേശങ്ങൾ പാലിച്ചില്ല?
രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഈ കാലയളവ് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിനുള്ള വിലയേറിയ സമയം നൽകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഓരോ ദിവസവും പ്രതിസന്ധികളാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു മാസം മുമ്പുതന്നെ രാജ്യാന്തര വിമാനങ്ങൾ നിർത്തലാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചെങ്കിലും ഇത് ചെവിക്കൊള്ളാൻ സർക്കാർ തയ്യാറായില്ല. വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന യാത്രക്കാരെ നിർബന്ധമായും നിരീക്ഷണത്തിലാക്കണമെന്നുള്ള നിർദേശവും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ വൈറസ് ബാധ നിയന്ത്രിക്കാൻ കഴിയാതാതയോടെയാണ് സർക്കാർ ഈ നിർദേശങ്ങൾ ഗൌരകരമായി സ്വീകരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.