Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് കൊവിഡ്; സെപ്തംബറിലെ കണക്ക് ഞെട്ടിക്കുന്നത്

ദില്ലി: ഇന്ത്യയില്‍ ദിനം പ്രതി കൊവിഡ്-19 രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 57 ലക്ഷം കടന്നിരിക്കുകയാണ്.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1129 പേര്‍ കൊവിഡ്-19 രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിട്ടതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 91149 ആയി. സെപ്തംബര്‍ 2 മുതല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലാണ് 1000 ത്തിലധികം പേര്‍ക്കാണ് പ്രതിദിനം ജീവന്‍ നഷ്ടപ്പെടുന്നത്. 1.59 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.

corona

ഇന്ത്യയില്‍ 9.66 ലക്ഷം പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11.5 ലക്ഷം കൊവിഡ് സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. സെപ്തംബര്‍ 24 വരെ 6.74 കോടി ടെസ്റ്റുകളാണ് രാജ്യത്ത് സംഘടിപ്പിച്ചത്.

ആഗസ്റ്റ് മുതല്‍ ലോകത്ത് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. സെപ്തംബറില്‍ മാത്രം ശരാശരി 90000 പേര്‍ക്ക് ദിനം പ്രതി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് താരതമ്യേന കൂടുതലാണെന്നത് ആശ്വസിക്കാവുന്ന കാര്യമാണെങ്കില്‍ കൂടി 21,11,273 പേര്‍ക്കാണ് ഇന്ത്യയില്‍ സെപ്തംബറില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 26,680 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു.

രാജ്യത്തെ മൊത്തം കൊവിഡ് കേസുകളില്‍ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഒഡിഷ, ദില്ലി, കേരള, പശ്ചിമ ബംഗാള്‍, ഹരിയാന എന്നിങ്ങനെയാണ് പത്ത് സംസ്ഥാനങ്ങള്‍. ദിനം പ്രതി ഏറ്റഴും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും രോഗ മുക്തി നേടുന്നതും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ഗിനം പ്രതി 20000, ആന്ധ്രപ്രദേശില്‍ 10000 ആണ് ശരാശരി കൊവിഡ് രോഗമുക്തി നിരക്ക്.

Recommended Video

cmsvideo
    Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

    ഇക്കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ പിന്നിലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു.ലോകത്ത് ഇതുവരേയും 32,089,399 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 981,899 പേര്‍ ഇതുവരേയും രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. 23,673, 433 പേര്‍ കൊവിഡ് മുക്തി നേടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+