കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശൈശവ വിവാഹം;യുഎന്പ്രമേയത്തില് ഇന്ത്യഒപ്പിട്ടില്ല
ലണ്ടന്‍: ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന ഐക്യ രാഷ്ട്രസഭയുടെ പ്രമേയത്തില്‍ ഇന്ത്യ ഒപ്പ് വച്ചില്ലെന്ന് റിപ്പോര്‍ട്ട്. ശൈശവ വിവാഹങ്ങള്‍ നടക്കുന്ന രാജ്യമെന്ന നിലയില്‍ എന്ത് കൊണ്ട് ഇന്ത്യ ഇത്തരമൊരു പ്രമേയത്തില്‍ ഒപ്പുവച്ചില്ലെന്നതാണഅ് ശ്രദ്ധയം. വന്‍തോതില്‍ ശൈശവ വിഹാങ്ങള് നടക്കുന്ന രാജ്യങ്ങള്‍ പോലും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ഇന്ത്യ വിട്ട് നില്‍ക്കുകയായിരുന്നു.
ശൈശവ വിവാഹം വളരെ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളായ എത്യോപ്യ, തെക്കന്‍ സുഡാന്, യിയറ ലയോണ്‍, ഛാഡ്, ഗ്വാട്ടിമാല, ഹോണ്ടുറാസ് ഉള്‍പ്പടെ 107 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍ ഇന്ത്യയിലേത് പൊലെ ശൈശവ വിവാഹങ്ങള്‍ നടക്കുന്ന ബംഗഌദേശും പ്രമേയത്തെ അനുകൂലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ശൈശവ വിവാഹവും, പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് നടക്കുന്ന വിവാഹങ്ങളും തടയുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ ഐക്യരാഷ്ട്ര സഭ മുഖ്യ അജണ്ടായി സ്വീകരിയ്ക്കണം എന്നതായിരുന്നു പ്രമേയം. ഇത്തരം വിവാഹങ്ങള്‍ ആരോഗ്യ, സാമൂഹിക മേഖലയില്‍ സ്ത്രീകള്ക്കുണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റിയും പ്രമേയം ചര്‍ച്ച ചെയ്തു. ലോകത്താകെ നടക്കുന്ന ശൈശവ വിവാഹങ്ങളുടെ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.