കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:ഇത്രയും നാളും അമേരിക്ക പറയുന്നതായിരുന്നു ഇന്ത്യക്ക് വേദ വാക്യം. പണ്ട് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ നഗ്നനാക്കി പരിശോധിച്ചപ്പോള്‍ പോലും മിതമായി മാത്രം പ്രതിഷേധിച്ചവരാണ് ഇന്ത്യക്കാര്‍.

എന്നാല്‍ ഇത്തവണ കളി മാറിപ്പോയി. അപമാനിക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ, യുവതിയായ ഒരു സ്ത്രീ. പ്രതിഷേധം സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ആളിക്കത്തുകയാണ്. അമേരിക്കയുടെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്കുള്ള എല്ലാ വിധ ആനുകൂല്യങ്ങളും ഇന്ത്യ ഉടനടി റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിലെ അമേരിക്കന്‍ എംബസിക്ക് മുനിനലെ സുരക്ഷാ ബാരിക്കേഡുകള്‍ പോലും നീക്കിക്കഴിഞ്ഞു.

എന്തായാലും ഇന്ത്യയോട് കളിച്ചാല്‍ എപ്പോഴും മിണ്ടാതിരിക്കില്ലെന്ന് അമേരിക്കക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ പോലീസ് നടപടികള്‍ കാണാം.

ദേവയാനി ഖോബ്രഗഡെ

ദേവയാനി ഖോബ്രഗഡെ

അമേരിക്കയിലെ ഇന്ത്യ ഡെപ്യൂട്ടി കോണ്‍സണ്‍ ജനറല്‍ ആയ ദേവയാനി ഖോബ്രഗഡെയെയാണ് അറസ്റ്റ് ചെയ്തത്. നയതന്ത്ര പരിരക്ഷകള്‍ ഒന്നും നല്‍കാതെ ഇവരെ നഗ്നയാക്കി പരിശോധിക്കുക കൂടി ചെയ്തു.

അമേരിക്കന്‍ എംബസി

അമേരിക്കന്‍ എംബസി

ദില്ലിയിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് അമേരിക്കന്‍ എംബസി. അവിടെയുള്ള ബാരിക്കേഡുകള്‍ ആണ് പോലീസ് നീക്കിയത്.

നടപടി ഉടന്‍

നടപടി ഉടന്‍

സര്‍ക്കാര്‍ തീരുമാനം വന്ന ഉടന്‍ തന്നെ ദില്ലി പോലീസ് എത്തി ബാരിക്കേഡുകള്‍ നീക്കാനുള്ള പണി തുടങ്ങി.

ബാരിക്കേഡുകള്‍ നീക്കി

ബാരിക്കേഡുകള്‍ നീക്കി

ഡിസംബര്‍ 17 ചോവ്വാഴ്ച രാത്രിയോടെ ബാരിക്കേഡുകള്‍ മുഴുവന്‍ ബുള്‍ഡോസര്‍ കൊണ്ട് വന്ന് ദില്ലി പോലീസ് നീക്കി.

അമേരിക്കക്ക് ഇത്തിരി പേടിയുണ്ട്

അമേരിക്കക്ക് ഇത്തിരി പേടിയുണ്ട്

എംബസിയുടെ സുരക്ഷക്ക് ബാരിക്കേഡുകള്‍ എത്രത്തോളം പ്രധാനമാണെന്നറിയില്ല. എന്തായലും നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യരുതെന്ന ആവശ്യവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.


English summary
India removed security barricades from US Embassy at Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X