Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 39,070 പുതിയ കൊവിഡ് കേസുകൾ: കൊവിഡ് മരണങ്ങൾ 491, ആക്ടീവ് കേസുകളിൽ കുറവ്

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ 24 മണിക്കൂറിനിടെ 39,070 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 491 പേർ കൊവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 3,19,34,455 ആയി ഉയർന്നു. മരണസംഖ്യ 4,27,862 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 4,06,822 ആയി കുറഞ്ഞിട്ടുണ്ട്. മൊത്തം അണുബാധകളുടെ 1.27 ശതമാനം ഉൾപ്പെടുന്നു. ഇതുവരെ 3,10,99,771 പേരാണ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയിട്ടുള്ളത്. വീണ്ടെടുക്കൽ നിരക്ക് 97.39 ശതമാനമായി മെച്ചപ്പെട്ടു, അതേസമയം മരണനിരക്ക് 1.34 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 13 ദിവസങ്ങളായി ഇത് മൂന്ന് ശതമാനത്തിൽ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. നിലവിൽ 2.38 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.10 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.

coronavirus49-159

അതേ സമയം ഇന്ത്യയുടെ കൊവിഡ് വാക്സിനേഷൻ കവറേജ് 50.68 കോടി കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,91,657 ഡോസ് വാക്സിനുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷനിൽ 50 കോടി പിന്നിട്ടതോടെ കൊവിഡിനെതിരായ മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ശക്തമായ പ്രചോദനം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+