കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് ബാധിതർ 35 ലക്ഷം കടന്നു: 24 മണിക്കൂറിൽ 78, 761 പേർക്ക് രോഗം, 948 മരണം!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ റെക്കോർഡ് വർധനവ്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയം നൽകിയ കണക്ക് അനുസരിച്ച് 24 മണിക്കൂറിൽ 78, 761 പേർക്കാണ് മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ കാര്യത്തിൽ അമേരിക്കയെയും ഇന്ത്യയെയും മറികടന്നിട്ടുണ്ട്. 1.3 ബില്യൺ ജനങ്ങളുള്ള ഇന്ത്യയിൽ 3.5 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. ജൂലൈ 17ന് അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 77, 638 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്ത്ത്.

അമ്മയുടെയും മകന്റെയും ദുരൂഹ മരണം: ഉത്തരം കിട്ടാതെ പൊലീസ്, മൂത്ത മകനെ കാണാനില്ലഅമ്മയുടെയും മകന്റെയും ദുരൂഹ മരണം: ഉത്തരം കിട്ടാതെ പൊലീസ്, മൂത്ത മകനെ കാണാനില്ല

30 ലക്ഷമായിരുന്ന കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരാഴ്ച കൊണ്ടാണ് 35 ലക്ഷത്തിലെത്തിയത്. ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും അധികം കേസുകളാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 27, 13, 933 പേരാണ് ഞായറാഴ്ച വരെ രോഗമുക്തി നേടിയതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 35, 42,733 ലെത്തിയിട്ടുണ്ട്. 63,498 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 948 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 76.61 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. മരണസംഖ്യ 1.79 ശതമാനത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.

coran-093-1

7, 65, 302 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. വെറും 16 ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിൽ 30 ലക്ഷത്തിലേക്ക് എത്തിയത്. 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷത്തിലേക്ക് എത്താൻ 21 ദിവസമാണ് എടുത്തത്. ഒരു ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷത്തിലേക്ക് എത്താൻ 59 ദിവസമാണ് എടുത്തിരുന്നതെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആഗസ്റ്റ് ഏഴിനാണ് ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23ന് ഇത് 30 ലക്ഷം കടക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഐസിഎംആറിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 4, 14, 61,636 സാമ്പിളുകളാണ് ഇതുവരെ രാജ്യത്ത് പരിശോധിച്ചത്. ശനിയാഴ്ച മാത്രം 10, 55, 027 സാമ്പിളുകളാണ് ശനിയാഴ്ച മാത്രം പരിശോധിച്ചിട്ടുള്ളത്.

ഇന്ന് റിപ്പോർട്ട് ചെയ്ത 948 കേസുകളിൽ 328 എണ്ണവും മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 115 മരണം കർണാടത്തിലും 87 മരണങ്ങൾ തമിഴ്നാട്ടിലും 82 മരണങ്ങൾ ആന്ധ്രപ്രദേശിലും 62 മരണങ്ങളും ഉത്തർപ്രദേശിലും, 53 പശ്ചിമബംഗാളിലും, 41 പഞ്ചാബിലും, 22 മരണങ്ങൾ മധ്യപ്രദേശിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദില്ലിയിൽ നിന്ന് 15 മരണങ്ങളും ഒഡിഷയിൽ നിന്ന് 14 മരണങ്ങളും, 13 മരണങ്ങൾ ഗുജറാത്തിൽ നിന്നും 12 രാജസ്ഥാനിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 11 പേർ വീതം പുതുച്ചേരിയിലും ചത്തീസ്ഗഡും ഉത്തരാഖണ്ഡിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണമടഞ്ഞിട്ടുണ്ട്.

English summary
India report record in highest single day rise nearly 79000, new coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X