Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചത് 5424 പേരിൽ; 4556 പേരും കോവിഡ് സ്ഥിരീകരിച്ചവർ

ബ്ലാക്ക് ഫംഗസ് ബാധിച്ച 5424 പേരിൽ 4556 പേരും കോവിഡ് സ്ഥിരീകരിച്ചവരാണ്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികളുടെ എണ്ണവും വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇതുവരെ 5424 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളമുൾപ്പടെ 18 സംസ്ഥാനങ്ങളിലാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബ്ലാക്ക് ഫംഗസ് ബാധിച്ച 5424 പേരിൽ 4556 പേരും കോവിഡ് സ്ഥിരീകരിച്ചവരാണ്. 55 ശതമാനം പേർ പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ഉത്തരാഖണ്ഡ്, ബിഹാർ, രാജ്സ്ഥാൻ ഉൾപ്പടെ 10 സംസ്ഥാനങ്ങൾ ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

black fungus

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗത്തെ പകർച്ചവ്യാധിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം.

കേരളത്തിലും ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം കൂടുകയാണ്. ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുകയാണ്. ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു.

മ്യൂക്കർ മൈസീറ്റ്സ് (Mucormycetes) എന്ന ഫംഗസ് (Fungus) മൂലമൂണ്ടാകുന്ന മൂക്കർ മൈക്കോസിസ് (Mucormycosis) എന്ന രോഗമാണിത്. ഒരുതരം പൂപ്പൽ രോഗബാധയെന്ന് പറയാം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ, കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക. പ്രത്യേകിച്ച് മൂക്കിന് ചുറ്റും കറുത്ത നിറം കാണുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന പേരിലറിയപ്പെട്ടത്.

കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    India announced black fungus as epidemic | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+