രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന; 24 മണിക്കൂറിനിടെ 12,213 കേസുകൾ
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 12,213 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ പതിനായിരം കടക്കുന്നത്.

രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 58,215 ആണ്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.13 ശതമാനം ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.66 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,624 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,74,712 ആയി. 11 മരമങ്ങളാണ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് മരണങ്ങൾ കേരളത്തിൽ നിന്നാണ്. രണ്ട് പേർ മഹാരാഷ്ട്രയിലും കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 7.01 ശതമാനമായി ഉയർന്നു. രാജ്യതലസ്ഥാനത്ത് ബുധനാഴ്ച 1,375 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഡൽഹിയിൽ ഒരു ദിവസം 1100 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
മഹാരാഷ്ട്രയിൽ 4,024 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ 36 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. മുംബയിൽ മാത്രം ബുധനാഴ്ച 2,293 കേസുകൾ സ്ഥിരീകരിച്ചു.
അതേസമയം കേരളത്തിലും കൊവിഡ് ഉയരുകയാണ്. ബുധനാഴ്ച 3488 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളത്താണ് കൂടുതൽ രോഗികൾ ഇവിടെ 987 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. ഇവിടെ 620 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് കേസുകളിലുണ്ടായ വർധന നാലാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ലെന്നാണ് ഐസിഎംആർ പറയുന്നത്. എന്നാൽ കേസുകൾ ഉയരുന്നതിൽ ജാഗ്രത പുലർത്തണമെന്നും കരുതൽ ഡോസ് വാക്സീനേഷൻ തുടരണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് അറിയിച്ചിട്ടുണ്ട്. അതേസമയംവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനകളും വർധിപ്പിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,19,419 പരിശോധനകള്‍ നടത്തി. ആകെ 85.63 കോടിയിലേറെ (85,63,90,449) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 195.67 കോടി ((1,95,67,37,014) പിന്നിട്ടതായും കേന്ദ്രസർക്കാർ അറിയിച്ചു. 2,51,69,966 സെഷനുകളിലൂടെയാണ് ഈ നേട്ടം
കൈവരിച്ചത്.
'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.54 കോടി യിലധികം (3,54,38,168) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 193.53 കോടിയോടടുത്ത് (1,93,53,58,865) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 13.28 കോടിയിലധികം (13,28,75,455) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.












Click it and Unblock the Notifications