രാജ്യത്ത് 24 മണിക്കൂറിനിടെ 31,343 പേർക്ക് കൊവിഡ്.. രോഗമുക്തർ 49,007 ..മരണം 2020
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 31,343 കൊവിഡ് കേസുകൾ. പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ രാജ്യത്ത് മരണ സംഖ്യ ഉയർന്നു. 2,020 പേർക്കാണ് ജീവഹാനി സംഭവിച്ചത്.
രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്.49,007 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,00,63,720 ആയി.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,31,315 ആണ്.ആകെ രോഗബാധിതരുടെ 1.40 ശതമാനമാണിത്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഇത് 2.28 ശതമാനമാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.81 ശതമാനവും തുടർച്ചയായ 22 -ാം ദിവസമാണ് നിരക്ക് 3 ശതമാനത്തിൽ താഴെയാകുന്നത്. രാജ്യത്ത് ഇതുവരെ 43.23 കോടി പരിശോധനകൾ നടത്തിയതായും 38.14 കോടി പേർക്ക് വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് ഇതുവരെ 39.46 കോടി കൊവിഡ് വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.












Click it and Unblock the Notifications