കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരിയ ആശ്വാസം; രാജ്യത്ത് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ..ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് ഇന്ന് 40,000ത്തിൽ താഴെ രോഗിക
ൾ. 24 മണിക്കൂറിനിടെ 35,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 42000 ത്തോളം പേർക്കായിരുന്നു രോഗം. 38,740 പേർ കൂടി ഇന്ന് രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണ 3,04,68,079 ആയി. നിലവിൽ 4,05,513 പേരാണ് ചികിത്സയിൽ കഴിയുന്നത്.

covid

കഴിഞ്ഞ 24 മണിക്കൂറിനിടെ 483 മരണങ്ങളാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,19,470 ആയി.ആകെ രോഗികളുടെ 1.30 ശതമാനം പേരാണ് ചികിത്സയിൽ കഴിയുന്നത്. തുടർച്ചയായ 33ാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ് .പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനമാണ്. അതേസമയം രാജ്യത്ത് നിലവിലെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്. ഇതുവരെ 45.29 കോടി പരിശോധനകളാണ് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.42.34 വാക്സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.

അതേസമയം കേരളത്തിൽ കൊവിഡ് ഭീതി ഒഴിയുന്നില്ല. നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. ടിപിആര്‍ 15ന് മുകളിലുള്ള 271 പ്രദേശങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. 0നും 15നും ഇടയ്ക്കുള്ള 355 പ്രദേശങ്ങളും 5ന് താഴെയുള്ള 73 പ്രദേശങ്ങളും നിലനിൽക്കുന്നുണ്ട്.

അതിനിടെ കേന്ദ്രം നൽകിയ 10 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാന സർക്കാർ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികൾ ദുർബലമാണെന്നും കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ച് വരുന്നത് ഇതിന്റെ തെളിവാണെന്നും മന്ത്രി ആരോപിച്ചു. അതേസമയം കേരളത്തിന് നൽകിയ കൊവിഡ് വാക്സിനുകൾ സംസ്ഥാനം ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ആവശ്യം അനുസരിച്ച് കേന്ദ്രസർക്കാർ വിതരണം ചെയ്യുമെന്നും മൻസൂഖ് പറഞ്ഞു.

 സുരേന്ദ്രനും കൂട്ടരും സാക്ഷികള്‍ മാത്രം, പക്ഷേ കുഴല്‍പണം ബിജെപിയുടേത്; കൊടകര കേസില്‍ കുറ്റപത്രം ഒരുങ്ങിയപ്പോൾ സുരേന്ദ്രനും കൂട്ടരും സാക്ഷികള്‍ മാത്രം, പക്ഷേ കുഴല്‍പണം ബിജെപിയുടേത്; കൊടകര കേസില്‍ കുറ്റപത്രം ഒരുങ്ങിയപ്പോൾ

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

മുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തിമുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തി

English summary
India reports 35,342 new cases in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X