Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസം; കൊവിഡ് കേസുകളും മരണസംഖ്യയും കുറയുന്നു.. 24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി രോഗം

ദില്ലി; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,792 പേർക്കാണ്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,09,46,074 ആയി. അതേസമയം 624 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കാജ്യത്തെ മരണസംഖ്യ 4,11,408 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 41,000 പേർ രോഗമുക്തി നേടി.രാജ്യത്താകമാനം ഇതുവരെ 3,01,04,720 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 97.28ശതമാനമായി വർദ്ധിച്ചു. നിലവിൽ ചികിത്സയിലുള്ളവർ 4,29,946 പേരാണ്.ആകെ രോഗബാധിതരുടെ 1.39 ശതമാനമാണിത്.

 corona773-16177614

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രതിവാര നിരക്ക് നിലവിൽ ഇത് 2.25 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.10ശതമാനവും. തുടർച്ചയായ 23ാം ദിവസമാണ് 3 ശതമാനത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് ആകെ 43.59 കോടി പരിശോധനകളാണ് നടത്തിയത്.രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 38.76 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+