രാജ്യത്ത് കൊവിഡ് ചികിത്സയിൽ 4,08,977 പേർ..24 മണിക്കൂറിനിടെ 39,097 പേർക്ക് കൂടി രോഗം
ദില്ലി; രാജ്യത്ത് ഇനി കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,08,977 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.ആകെ രോഗബാധിതരുടെ 1.31 ശതമാനമാണ് ചികിത്സയിലുള്ളത് .അതേസമയം 24 മണിക്കൂറിനിടെ 39,097 പേർക്ക് കൂടി രോഗം ബാധിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,13,32,159 ആയി.
ടോക്കിയോ ഒളിംപിക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

546 മണങ്ങൾ കൂടി കൊവിഡ് മൂലം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചത് ജീവഹാനി സംഭവിച്ചവരുടെ എണ്ണം രാജ്യത്ത് 4,20,016 ആയി.രാജ്യത്താകമാനം ഇതുവരെ 3,05,03,166 പേരാണ് രോഗമുക്തരായത്. ഇന്നലെ മാത്രം 35,087 പേർ സുഖം പ്രാപിച്ചു. നിലവിൽ രോഗമുക്തി നിരക്ക് 97.35 ശതമാനമാണ്.
നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.4 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.22 ശതമാനവും. രാജ്യത്ത് ഇതുവരെ 45.45 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 42.78 കോടി ഡോസ് വാക്സിൻ ഡോസ് വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications