Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസം; 24 മണിക്കൂറിനെ രാജ്യത്ത് 37,154 രോഗികൾ..ആയിരത്തിൽ താഴെ മരണം..ആകെ രോഗമുക്തർ 3 കോടി കഴിഞ്ഞു

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,154 പേർക്കാണ്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,50,899 ആയി. ഇന്നലെ 724 മരണങ്ങളാണ് സ്ഥിരീകരിച്ചത്.

39,649 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 97.22 ശതമാനമായി വർധിച്ചു. മൂന്ന് കോടയലധികം പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേതിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നത് 4,50,899 പേരാണ്.
ആകെ രോഗബാധിതരുടെ 1.46 ശതമാനമാണ് ഇത്. .പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.59 ശതമാനമാണ്.തുടര്‍ച്ചയായ 20ാം ദിവസമാണ് 3 ശതമാനത്തില്‍ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ആഘോഷ ലഹരിയില്‍ പുരി ജഗന്നാഥ ക്ഷേത്രം; രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ കാണാം

oronavirus48-160630

രാജ്യത്ത് ഇതുവരെ 43.08 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. 37.73 കോടി വാക്സിൻ ഡോസുകൾ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം കേരളത്തിൽ കൊവിഡ് കേസുകളിൽ ആശങ്ക തുടരുകയാണ്. ഇന്നലെ 12,220 പേര്‍ക്കാണ് കൊവിഡ് സ്വീകരീകരിച്ചത്. 196 പ്രദേശങ്ങളിൽ ഇപ്പോഴും ടിപിആർ നിരക്ക് 15 മുകളിലാണ്. ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 370 പ്രദേശങ്ങളും ഉണ്ട്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. 1,14,844 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+