കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് 39,742 പേർക്ക് കൂടി കൊവിഡ്;രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 45 കോടി ഡോസ് വാക്സിൻ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 39,097 പേർക്കായിരുന്നു രോഗം. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,08,212 ആയി. ആകെ കേസുകളുടെ 1.30 ശതമാനം പേരാണിത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണത്തിലും നേരിയ വർധനവ് മാത്രമാണ് ഉണ്ടായത്. 535 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,20,551 ആയി.

ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്‍; ഏറ്റെടുത്തു ആരാധകർ

coronavirus1-2-15

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.31 ശതമാനമാണ്. പ്രതിവാര നിരക്ക് 2.24 ശതമാനവും. ഇന്നലെ 39,972 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്ത് ആകെ കൊവിഡ് ഭേദമായവരുടെ എണ്മം 3,05,43,138 ആയി. 97.36 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം രാജ്യത്ത് പരിശോധനകളുടെ എണ്ണം കൂടിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇതുവരെ 45.62 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 43.31 കോടി പേർക്കാണ് വാക്സിൻ വിതരണം ചെയ്തത്.

അതേസമയം രാജ്യത്താകെ കേസുകൾ കുറയുമ്പോഴും കേരളത്തിൽ കൊവിഡ് വ്യാപനം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം 18000 കടന്നു. മലപ്പുറം ( 2816), തൃശൂര്‍ (2498), കോഴിക്കോട് (2252), എറണാകുളം (2009) എന്നീ നാല് ജില്ലകളിൽ രോഗികളുടെ എണ്ണം 2000ത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ശതമാനവും. വെള്ളിയാഴ്ച ഇത് 12 ന് മുകളിലായിരുന്നു. 1,38,124 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,99,469 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

രാഹുൽ-പ്രിയങ്ക തന്ത്രം ഏറ്റു; തിരഞ്ഞെടുപ്പിന് മുൻപ് വൻ ബൂസ്റ്റ്..20 ബിജെപി നേതാക്കൾ കോണ്‍ഗ്രസിൽ ചേർന്നുരാഹുൽ-പ്രിയങ്ക തന്ത്രം ഏറ്റു; തിരഞ്ഞെടുപ്പിന് മുൻപ് വൻ ബൂസ്റ്റ്..20 ബിജെപി നേതാക്കൾ കോണ്‍ഗ്രസിൽ ചേർന്നു

കൊടകര കുഴല്‍പ്പണ കേസില്‍ വമ്പന്‍ ട്വിസ്റ്റ്; ബിജെപിയെ കുടുക്കി ധര്‍മ്മരാജന്‍, 3.5 കോടി തന്റേതല്ലെന്ന് മൊഴികൊടകര കുഴല്‍പ്പണ കേസില്‍ വമ്പന്‍ ട്വിസ്റ്റ്; ബിജെപിയെ കുടുക്കി ധര്‍മ്മരാജന്‍, 3.5 കോടി തന്റേതല്ലെന്ന് മൊഴി

ആ 5 കോടി രൂപ ആരുടേത്? പികെ കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ... നമ്പര്‍ 1 ഹാഷിഖ് പാണ്ടിക്കടവത്ത്ആ 5 കോടി രൂപ ആരുടേത്? പികെ കുഞ്ഞാലിക്കുട്ടി പറയുന്നത് ഇങ്ങനെ... നമ്പര്‍ 1 ഹാഷിഖ് പാണ്ടിക്കടവത്ത്

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
India reports 39,742 new cases in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X