24 മണിക്കൂറിൽ ഇന്ത്യയിൽ നാല് ലക്ഷം കടന്ന് കൊവിഡ് ബാധിതർ: രണ്ടാം ദിനവും നാലായിരം കടന്ന് മരണം
ദില്ലി: കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,03,738 പേർക്ക് കൊവിഡ്. 4092 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2.22 കോടി കടന്നിട്ടുണ്ട്. ഈ ആഴ്ചയിൽ തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമാണ് ദിവസേന 4000 പേർ വീതം രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടയുന്നുണ്ട്. അതേ സമയം ഇന്ത്യയുടെ രോഗമുക്തി നിരക്ക് 81.90 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യഥാക്രമം 17,364, 53,605 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്ത ദില്ലിയിലും മഹാരാഷ്ട്രയിലും കേസുകളിൽ കുറവ് പ്രകടമാകുന്നുണ്ട്. അതേ സമയം ബിഹാറിലും കർണ്ണാടകത്തിലും ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വർധനവ് പ്രകടമാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തെ 180 ജില്ലകളിൽ നിന്ന് ഒറ്റ പുതിയ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി ഹർഷ് വർധൻ വ്യക്തമാക്തിയത്.

അതേ സമയം രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയും ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൌൺ നീട്ടിയിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇതോടെ മെയ് 17 വരെ ദില്ലിയിൽ ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടായിരിക്കും. ഇക്കാലയളവിൽ മെട്രോ സർവീസും നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം ദില്ലിയിൽ കഴിഞ്ഞ 2-3 ദിവസത്തിനുള്ളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനത്തിലേക്ക് കുറഞ്ഞതായും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ഇതിന് പുറമേ ഉത്തർ പ്രദേശ് സർക്കാരും ഭാഗിക ലോക്ക്ഡൌൺ മെയ് 17 വരെ നീട്ടിയിട്ടുണ്ട്.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി സുപ്രീം കോടതി 12 അംഗ ദ്രുതകർമ്മസേനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. രാജ്യത്തെ ഈ രംഗത്തെ വിദഗ്ധർ ഇതിന് നേതൃത്വം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സുപ്രീകോടതി അന്തിമ ഉത്തരവിൽ പറയുന്നത്.
നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications