Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 41,157 പേർക്ക് കൂടി കൊവിഡ്..517 മരണം.. ചികിത്സയിൽ നാല് ലക്ഷത്തിന് മുകളിൽ പേർ

ദില്ലി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന.കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 518 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,13,609 ആയി ഉയർന്നു.

ഇന്നലെ മാത്രം 42,004 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകമാനം ഇതുവരെ 3,02,69,796 പേർ രോഗമുക്തരായി.രോഗമുക്തി നിരക്ക് 97.31ശതമാനമായി വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 4,22,660 പേരാണ്. ആകെ രോഗബാധിതരുടെ 1.36 ശതമാനമാണിത്.

 corona-1597409980

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുകയാണ്. നിലവിൽ ഇത് 2.08 ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.13ശതമാനവും. തുടർച്ചയായ 27-ാം ദിവസമാണ് 3 ശതമാനത്തിൽ താഴെ നിരക്ക് റിപ്പോർട്ട് ചെയ്യുന്നത്.

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചതായും ഇതുവരെ ആകെ 44.39 കോടി പരിശോധനകൾ നടത്തിയാതും മന്ത്രാലയം അറിയിച്ചു.രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 40.49 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതതെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+