24 മണിക്കൂറിനിടെ രാജ്യത്ത് 41,383 കൂടി കൊവിഡ്; 507 .. ടെസ്റ്റ് പോസിറ്റിവിറ്റി 2.41 ശതമാനം
ദില്ലി; രാജ്യത്ത് 41,383 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 507 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആകെ 418,987 ആയി. നിലവിൽ 4,09,394 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 2.41 ശതമാനമാണ്.
ഇന്നലെ 38,652 പേരാണ് രോഗമുക്തി നേടിത്. ആകെ രാജ്യത്ത് 3,04,29,339 പേർ രോഗമുക്തരായി.രാജ്യത്തെ രോഗമുക്തി നിരക്ക് 97.35ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.31 ശതമാനമാണ്.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.12 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 45.09 കോടി പരിശോധനകളാണ് നടത്തിയത്. ആകെ 41.78 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം പത്തൊൻപത് കോടി ഇരുപത്തിയേഴ് ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5.45 ലക്ഷം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതിനിടെ വരുംമാസങ്ങളിൽ ലോകത്ത് കൊവിഡ് ഡെൽറ്റാ വകഭേദം ശക്തമായ സാന്നിധ്യമായി മാറുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ നൽകിയത്. ഡെൽറ്റ ഇപ്പോൾ 124 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ളത്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഡെൽറ്റ വ്യാപിക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications