രാജ്യത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു; 24 മണിക്കൂറിനിടെ 1206 മരണം..42,766 പേർക്ക് കൂടി കൊവിഡ്
ദില്ലി; രാജ്യത്ത് കടുത്ത ആശങ്ക ഉയർത്തി കൊവിഡ് സംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1206 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പുതുതായി 42,766 പേർക്ക് കൂടി രോഗം ബാധിച്ചു. 4,55,033 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ 1.48 ശതമാനമാണ് ചികിത്സയിൽ കഴിയുന്നത്.
45,254 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്താകമാനം ഇതുവരെ 2,99,33,538 പേര്‍ രോഗമുക്തരായി.രോഗമുക്തി നിരക്ക് 97.20 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.34 ശതമാനമാണ്.

ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.19 ശതമാനം. രാജ്യത്ത് ഇതുവരെ 42.70 കോടി പരിശോധനകളാണ് നടത്തിയതെന്നും ഇുവരം 37. 21 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Recommended Video
അതേസമയം കേരളത്തിൽ കൊവിഡ് കേസുകളുടെ വർധനവിൽ കേന്ദ്രസർക്കാർ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തെ 50 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഇരു സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ടിപിആര്‍ കൂടുതലുള്ളത്.കേസുകൾ കുുറയ്ക്കാൻ കണ്ടെയ്ൻമെന്റ് സോണുകൾ വേർതിരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
മിയയുടെ ലൂക്ക വൻ ക്യൂട്ടല്ലേ? നടിയുടെ ഏറ്റവും പുതിയ കുടുംബ ചിത്രം..ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications