രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; ഇന്ന് 45,892 പേർക്ക് കൂടി രോഗം.. ചികിത്സയിൽ 4,60,704 പേർ
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,892 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,09,557 ആയി.തുടര്‍ച്ചയായ പത്താം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അരലക്ഷത്തിൽ താഴെയാകുന്നത്.
ഇന്നലെ 817 മരണമാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചത്.കൊവിഡ് ബാധിച്ച് ജീവഹാന സംഭവിക്കുന്നവരുടെ ആകെ എണ്ണം ഇതോടെ 405,028 ആയി. നിലവിൽ 4,60,704 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തില്‍ 1.50% മാത്രമാണ് ചികിത്സയിലുള്ളത്.

രാജ്യത്താകെ 2,98,43,825 പേരാണ് ഇതിനകം കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,291 പേര്‍ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് വര്‍ധിച്ച് 97.18% ആയി.ആകെ 42.52കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍2.37 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.42 ശതമാനവുമാണ്. തുടർച്ചയായ 17 ദിവസവും പ്രതിദിന പോസിറ്റീവ് നിരക്ക് 3 ശതമാനത്തിൽ താഴെയാണ്, ഒരു മാസമായി ഇത് 5 ശതമാനത്തിൽ താഴെയുമാണ്.ഇതുവരെ 36.48 കോടി കൊവിഡ് വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.












Click it and Unblock the Notifications