കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊറാണ മരണം 50 ആയി; രോഗം സ്ഥിരീകരിച്ചവര്‍ രണ്ടായിരത്തിനടുത്ത്

Google Oneindia Malayalam News

ദില്ലി:കൊറോണ വൈറസ് രോഗത്തിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാവുന്നതിനിടയിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. അതോടൊപ്പം രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിനടുത്താണ്. 1965 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ സമയത്തിനുള്ളില്‍ തന്നെ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 151 പേര്‍ക്ക് രോഗം ഭേദമായി എന്നത് ആശ്വസിക്കാവുന്നതാണ്.

ദില്ലിയിലെ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ് മരണപ്പെട്ടവരില്‍ 19 പേരും. ഗുജറാത്തില്‍ ഇന്ന് കൊറോണ മരണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വഡോദര സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

corona

രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങള്‍ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹര്‍ഷ് വര്‍ധന്‍ പറഞ്ഞത്. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി നാലാഴ്ച്ച വരെ സമയമെടുക്കുമെന്നും നിലവില്‍ സമൂഹ വ്യാപനം തടയുന്നതില്‍ ലോ്ക്ഡൗണ്‍ ഫലപ്രദമാണെന്നും മന്ത്രി വ്യക്തമാക്കി.കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട്് നിരവധി പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്നും എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

ലോകത്താകമാനം കൊറോണയെതുടര്‍ന്ന് 47000 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5000 മരണങ്ങളാണ് സംഭവിച്ചത്. കൊറോണ സ്ഥിരീകരിച്ചതിന് ശേഷം റിപ്പേര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. അമേരിക്കയില്‍ കൊറോണ ബാധിതരുടെ എണ്ണം രണ്ട് ലക്ഷവും ഇറ്റലിയില്‍ ഒരു ലക്ഷവും പിന്നിട്ടിരിക്കുകയാണ്. അമേരിക്കയില്‍ രോഗം ബാധിച്ച് 5000 പേര്‍ മരണപ്പെട്ടു.

265 പേര്‍ക്കാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച്ച മാത്രം 24 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. അതില്‍ 12 പേരും കാസര്‍ഗോഡ് സ്വദേശികളാണ്. എറണാകുളത്ത് മൂന്ന് പേരും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു.

Recommended Video

cmsvideo
ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam

സംസ്ഥാനത്ത് 164130 പേരാണ് നീരീക്ഷണത്തില്‍ കഴിയുന്നത്. 163508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 191 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇക്കൂട്ടത്തില്‍ ഏഴ് വിദേശികള്‍ ഉണ്ടെന്നും 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍ഗോഡ് മെഡിക്കല്‍ കോളെജ് നാല് ദിവസത്തിനകം കൊവിഡ് ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനം.

English summary
India reports 50th coronavirus death; total infections close in on 2,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X