കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശ്വാസമേറുന്നു, രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ 84332, 70 ദിവസത്തിനിടെ ഏറ്റവും കുറവ്

Google Oneindia Malayalam News

ദില്ലി: കൊവിഡ് കണക്കുകളിൽ രാജ്യത്തിന് ആശ്വാസം. 24 മണിക്കൂറിനിടെ രാജ്യത്ത് 84332 പുതിയ കൊവിഡ് കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 70 ദിവസത്തിനിടെയുളള ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണിത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 63 ദിവസത്തിനുശേഷം 11 ലക്ഷത്തില്‍ താഴെയായി. 10,80,690 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 40,981ന്റെ കുറവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,21,311 പേരാണ് രാജ്യത്ത് കൊവിഡ് രോഗമുക്തരായിരിക്കുന്നത്. രാജ്യത്തിതു വരെ രോഗമുക്തരായത് 2,79,11,384 പേരാണ് എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കിൽ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ 30-ാം ദിവസവും രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ് എന്നതും രാജ്യത്തിന് ആശ്വാസമാണ്. രോഗമുക്തി നിരക്ക് 95.07 ശതമാനമായി ഉയര്‍ന്നു.

സൈനിക അക്കാദമിയിലെ പാസ്സിംഗ് ഔട്ട് പരേഡ്- ചിത്രങ്ങള്‍

covid

Recommended Video

cmsvideo
ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

24 മണിക്കൂറിനിടെ 4,002 കൊവിഡ് മരണങ്ങള്‍ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,67,081 പേരാണ് ആകെ കൊവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ്. നിലവില്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.94% ആണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 19-ാം ദിവസവും പത്തു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.39% ആയിരിക്കുകയാണ്.

രാജ്യത്ത് കൊവിഡ് പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ നടത്തിയത് 37.62 കോടി പരിശോധനകളാണ്. ദേശീയതലത്തില്‍ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ആകെ നല്‍കിയത് പ്രതിരോധ മരുന്നിന്റെ 24.96 കോടി ഡോസുകള്‍.

പുത്തൻ ലുക്കിൽ പ്രിയാമണി- ചിത്രങ്ങൾ

English summary
India reports 84,332 new Covid19 cases and 4,002 deaths in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X