കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം: 24 മണിക്കൂറിൽ 89,129 കേസുകൾ, മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. വെള്ളിയാഴ്ച മാത്രം 89,129 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 6.58 ലക്ഷമായി ഉയർന്നിട്ടുള്ളത്. 1,15,69,241 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 714 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 481 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. പുതിയ കേസുകളിൽ ഇന്ത്യ മറ്റ് ലോകരാജ്യങ്ങളെയെല്ലാം മറികടന്നിട്ടുണ്ട്.

എന്റെ പെൺമക്കളെ വിവാദങ്ങളിൽ വലിച്ചിടുന്നു: പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചുനിൽക്കും;കൃഷ്ണകുമാർഎന്റെ പെൺമക്കളെ വിവാദങ്ങളിൽ വലിച്ചിടുന്നു: പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചുനിൽക്കും;കൃഷ്ണകുമാർ

47,913 കേസുകളാണ് മഹാരാഷ്ട്രയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4,900 ലധികം കേസുകൾ കർണാടകയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പഞ്ചാബിൽ 57 ഉം ഛത്തീസ്ഗഡിൽ 43 പേരും കൊവിഡ് ബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുണ്ട്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും 16 വീതം റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടെ ഉയർന്നതും വർദ്ധിച്ചുവരുന്നതുമായ കൊവിഡ് കേസുകളും മരണങ്ങളും കണക്കിലെടുത്ത് കേന്ദ്രം 11 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഗുരുതരമായ ആശങ്കയുള്ള സംസ്ഥാനങ്ങളെന്ന് തരംതിരിച്ചിരുന്നു. ഇതോടെ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദേശം നൽകിയിരുന്നു.

corona34-1588

മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്ഡ്, ചണ്ഡിഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇന്ത്യയുടെ 90 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ 90.5 ശതമാനം മരണങ്ങളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കാജനകമാണെന്നാണ് സർക്കാർ വിലയിരുത്തൽ. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 29.04 ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. അതിൽ 3.89 ലക്ഷവും ആക്ടീവ് കേസുകളാണ്. മാർച്ച് 15 ന് 1.3 ലക്ഷത്തിൽ നിന്ന് സജീവ കേസുകൾ മൂന്നിരട്ടിയായി.

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ 47,827 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കിലേക്കാണ് ഇപ്പോഴെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം രണ്ട് ദിവസത്തിന് ശേഷം തീരുമാനമെടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ആശുപത്രിയില്‍ | Oneindia Malayalam

English summary
India reports 89129 new cases; active cases now at 658,909, Centre warns states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X