രാജ്യത്ത് കുതിച്ച് ഉയർന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 46,759 പേർക്ക് രോഗം..കൂടുതൽ രോഗികൾ കേരളത്തിൽ
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജുലൈ ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,26,49,947 ആയി. 509 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
നിലവിൽ രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,59,775 ആണ്. ആകെ രോബാധിതരുടെ 1.10 ശതമാനമാണ് ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,374 പേർ കൂടി രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം 31,374 ആയി. 3,18,52,802 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയത്.

നിലവിലെ രോഗ മുക്തി നിരക്ക് അങ്ങനെ 97.56 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 64 ദിവസമായി 3 ശതമാനത്തിൽ താഴെയാണ് നിലവിൽ ഇത് 2.19 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 33 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. 2.66 ശതമാനമാണ് ഇപ്പോഴത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, വെള്ളിയാഴ്ച വരെ മൊത്തം 51.68 കോടി ടെസ്റ്റുകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. വെള്ളിയാഴ്ച മാത്രം 17,61,110 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോടിയിലധികം ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായും സർക്കാർ അറിയിച്ചു. ശനിയാഴ്ച രാവിലെ 7 വരെ ഒരു താൽക്കാലിക റിപ്പോർട്ട് അനുസരിച്ച്, രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിൽ ഇതുവരെ 62.29 കോടി ഡോസുകൾ നൽകിയിട്ടുണ്ട്.
Recommended Video
അതേസമയം കേരളത്തിലാണ് രാജ്യത്തെ കൊവിഡ് കേസുകളിൽ ഏറെയും. ഇന്നലെ മാത്രം 32000ത്തിന് മുകളിൽ പേർക്കായിരുന്നു രോഗം. കഴിഞ്ഞ മൂന്ന് ദിവസമായി രോഗികളുടെ എണ്ണം 30,000ത്തിന് മുകളിലാണ്. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ടിപിആർ 19.22 ആണ്.












Click it and Unblock the Notifications