കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറില്‍ 9887 പേര്‍ക്ക് കൊറോണ വൈറസ്; ഇറ്റലിയേയും മറികടന്ന് ഇന്ത്യ; ആറാം സ്ഥാനത്ത്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്നും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരീച്ചിരിക്കുന്നത്. രാജ്യത്തെ കൂടുതല്‍ ആശങ്കയിലേക്ക് കൊണ്ട് പോകുന്ന നിരക്കുകളാണ് ഈ ആഴ്ച്ച റിപ്പോര്‍ട്ട് ചെയ്കിട്ടുള്ളത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 31 വരെ നിലനില്‍ക്കുന്നുണ്ടെങ്കിലും നിരവധി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം ഹംസക്കോയസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം ഹംസക്കോയ

24 മണിക്കൂറിനിടെ

24 മണിക്കൂറിനിടെ

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതര്‍ 2,36,657 ആയിരിക്കുകയാണ്. രോഗവിമുക്തി നേടുന്നവരുടെ നിരക്കിലും ചെറിയ ഇടിവുകള്‍ വന്നിട്ടുണ്ട്. വെള്ളിയാഴ്ച്ച 48.27 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ടെങ്കില്‍ ശനിയാഴ്ച്ച അത് 48.20 ആയി.

ഇന്ത്യ ആറാം സ്ഥാനത്ത്

ഇന്ത്യ ആറാം സ്ഥാനത്ത്

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് 294 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരേയും 6642 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. ആദ്യഘട്ടത്തില്‍ രോഗബാധ ഏറ്റവും രൂക്ഷമായിരുന്നു ഇറ്റലിയെ ഇന്ത്യ മറികടന്നിരിക്കുകയാണ്.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

കഴിഞ്ഞ മൂന്ന് ദിവസവും ഒന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് നിലവില്‍ 11,5942 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 77793 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 2710 പേര്‍ ഇതിനകം തന്നെ മരണപ്പെടുകയും ചെയ്തു.

 അഞ്ച് സംസ്ഥാനങ്ങള്‍

അഞ്ച് സംസ്ഥാനങ്ങള്‍

മഹാരാഷ്ട്രക്ക് പിന്നാലെ ദില്ലയിലും തമിഴ്‌നാട്ടിലുമാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുള്ളത്. തമിഴ്‌നാട്ടില്‍ 28694 പേര്‍ക്കും ദില്ലിയില്‍ 25004 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 18584 പേര്‍ക്കും രാജസ്ഥാനില്‍ 9862 പേര്‍ക്കും കൊവിജെ സ്ഥീരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍ ഇവയാണ്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam
 ബ്രസീല്‍

ബ്രസീല്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നിരിക്കുകയാണ്. 3.97 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ ഇക്കഴിഞ്ഞ ദിവസം മാത്രം 52000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 1.10 പേര്‍ ഇതുവരേയും മരണപ്പെട്ടു. അമേരിക്കക്ക് പുറമേ ബ്രസീലിലും കൊവിഡ് രോഗികള്‍ ഉയരുകയാണ്. ഇവിടെ 6.43 ല്ക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

English summary
India Reports Over 9800 Coronavirus positive Cases In 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X