Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിദിന കൊവിഡ് കേസിൽ യുഎസിനെ മറികടന്ന് ഇന്ത്യ: 24 മണിക്കൂറിൽ 65,211 പേർക്ക് രോഗം

ദില്ലി: ദിവസേന റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ യുഎസിനെ മറികടന്ന് ഇന്ത്യ. ലോകത്ത് ദിവസേന ഏറ്റവും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയിലെ ദിവസേനയുള്ള ശരാശരി കൊവിഡ് അണുബാധ 65,211 ആയി വർധിച്ചപ്പോൾ യുഎസിൽ ഇത് 64,814 എണ്ണത്തിലേക്ക് എത്തിയിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. ദിവസേന ശരാശരി 75,534 കൊവിഡ് കൊവിഡ് കേസുകളുമായി ബ്രസീലാണ് ഒന്നാമതെത്തിയിട്ടുള്ളത്. കഴിഞ്ഞ 7 ദിവസത്തെ കൊവിഡ് കേസുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ലോകത്ത് കൊവിഡ് വ്യാപനമുണ്ടായെങ്കിലും 2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതിനുശേഷം രാജ്യത്ത് 12,221,665 കേസുകളും 162,927 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. അമേരിക്കയിൽ ജനുവരി 22 ന് റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30,460,342 ലാണ് ഇപ്പോഴെത്തി നിൽക്കുന്നത്. 552,072 പേർ വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തിരുന്നു.

 corona34-1588

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,466 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഏപ്രിൽ 2 ന് ഇന്ത്യയുടെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 12.30 കോടിയിലെത്തുകുയും ചെയ്തിട്ടുണ്ട്. എന്നാൽ ദേശീയ തലത്തിൽ രോഗമുക്തി നിരക്ക് ദേശീയ 93.89 ശതമാനത്തിലെത്തി. 11.52 കോടിയിലധികം ആളുകൾ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ മരണനിരക്കും കൂടുതലാണ്. മൊത്തം കേസുകളുടെ എണ്ണം 28.12 ലക്ഷം കടന്നു. ഇവരിൽ 24 ലക്ഷത്തിലധികം പേർ രോഗമുക്തി നേടിയപ്പോൾ 54,649 പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോ 3.57 ലക്ഷത്തിലധികം സജീവ കേസുകളുണ്ട്.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

അഞ്ച് മാസത്തിന് ശേഷം രോഗവ്യാപനം വർധിച്ചതോടെ വ്യാപനം നിയന്ത്രിക്കുന്നതിനായി 24 മണിക്കൂറിനുള്ളിൽ 36.7 ലക്ഷത്തിലധികം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. വാക്സിനേഷൻ 76-ാം ദിവസത്തിലേക്കെത്തുമ്പോൾ 36,71,242 ഡോസ് വാക്സിനുകളാണ് നൽകിയിട്ടുള്ളത്. ഇതിൽ 51,215 സെഷനുകളിലായി 33,65,597 പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം അനുസരിച്ച് 11,37,456 സെഷനുകളിലായി 6.87 കോടിയിലധികം (6,87,89,138) വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+