കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം:ചൈനയ്ക്ക് ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ അവകാശമില്ലെന്ന് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന് പിന്നാലെ ചൈനയോട് പ്രതികരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നാണ് ഇന്ത്യ- ചൈന അതിർത്തിയിൽ 44 പാലങ്ങൾ തുറന്നുകൊടുത്ത ശേഷം ചൈനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. ലഡാക്കിലും ജമ്മു കശ്മീരിലുമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇത് അതേ പടി തന്നെ നിലനിൽക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ബിഹാറില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; രണ്ട് പുതുമുഖങ്ങള്‍ കളത്തില്‍, രാഹുല്‍ ഗാന്ധി 23ന് എത്തുംബിഹാറില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; രണ്ട് പുതുമുഖങ്ങള്‍ കളത്തില്‍, രാഹുല്‍ ഗാന്ധി 23ന് എത്തും

 നിലപാട് വ്യക്തം

നിലപാട് വ്യക്തം

അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകവും മാറ്റാനാവത്തതുമായ ഭാഗമാണെന്നും ഈ വസ്തുുത പല അവസരങ്ങളിലും ചൈനയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ലഡാക്കിലും അരുണാചൽ പ്രദേശിലുമായി 44 പാലങ്ങളാണ് ഇന്ത്യ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനൽകിയത്.

 അംഗീകരിക്കുന്നില്ലെന്ന്

അംഗീകരിക്കുന്നില്ലെന്ന്

ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതും അരുണാചൽ പ്രദേശിനെയും അംഗീകരിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ലഡാക്ക് അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ പാലങ്ങളും റോഡുകളും നിർമിക്കുന്ന ഇന്ത്യയുടെ നടപടി പ്രകോപനപരമാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലീജിയൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലഡാക്കിലും അരുണാചൽ പ്രദേശിലുമായി 44 പാലങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇന്ത്യ നിർമാണം പൂർത്തിയാക്കി തുറന്നുനൽകിയത്.

നിയമവിരുദ്ധമെന്ന് വാദം

നിയമവിരുദ്ധമെന്ന് വാദം


ലഡാക്കിനെ കേന്ദ്രഭരണമാക്കി പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച ചൈന ഇത് അംഗീകരിക്കുന്നില്ലെന്നാണ് വ്യക്തമാക്കിയത്. നിയന്ത്രണ രേഖയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈന്യത്തെ വിന്യസിക്കുന്നതിനും എളുപ്പത്തിൽ ആയുധങ്ങൾ എത്തിക്കുന്നിനും പാലങ്ങളും റോഡുകളും സഹായിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്ത്യ കിഴക്കൻ ലഡാക്കിലെ പാൻഗോങ് തടാകത്തിന് സമീപത്ത് റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഉടലെടുക്കുന്നത്.

 ഏഴാം റൌണ്ട് ചർച്ച

ഏഴാം റൌണ്ട് ചർച്ച


ഇന്ത്യ- ചൈന അതിർത്തി തർക്കം സംബന്ധിച്ച് ഒക്ടോബർ 12ന് ഏഴാം റൌണ്ട് ചർച്ചയാണ് നടന്നത്. ഇരു രാജ്യങ്ങളുമായുള്ള ചർച്ചകൾ പോസിറ്റീവും നിർണ്ണായകവുമെന്നാണ് പ്രതികരണം. സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ വ്യാപകമായതോടെ നിയന്ത്രണ രേഖയിലെ സംഘർഷത്തിന് അയവ് സംഭവിച്ചിരുന്നു. അതിർത്തിയിൽ സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ധാരണയാവേണ്ടതുണ്ട്. എൽഎസിയിലുള്ള സൈനികരെ പിൻവലിച്ച് റെഗുലർ പോസ്റ്റുകളിൽ വിന്യസിക്കേണ്ടതുണ്ട്. ഇത് ശ്രമകരമായ പ്രവർത്തനങ്ങളാണ്. അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും രഹസ്യസ്വഭാവമുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.

English summary
India responds over China's comment over Arunachal Pradesh and Union territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X