കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ അരി കയറ്റുമതി എട്ട് വര്‍ഷത്തിനിടയിലെ താഴ്ന്ന നിലയില്‍: 2019ല്‍ 18.1 ശതമാനമായി കുറഞ്ഞു!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ 18.1 ശതമാനമായി താഴ്ന്നതായി റിപ്പോര്‍ട്ട്. എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴത്തെ അരി കയറ്റുമതിയെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 2019ല്‍ 9.87 ദശലക്ഷം ടണ്ണാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി. 2011ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. 12.05 ദശലക്ഷം ടണ്ണായിരുന്നു 2018ലെ അരി കയറ്റുമതി.

കോൺഗ്രസ് വിട്ടെത്തിയ വിമതന് മന്ത്രിസ്ഥാനമില്ല, കർണാടകത്തിൽ 10 വിമതരെ മന്ത്രിയാക്കി യെഡിയൂരപ്പ!കോൺഗ്രസ് വിട്ടെത്തിയ വിമതന് മന്ത്രിസ്ഥാനമില്ല, കർണാടകത്തിൽ 10 വിമതരെ മന്ത്രിയാക്കി യെഡിയൂരപ്പ!


യുഎസ് ആസ്ഥാനമായ ധനകാര്യ കമ്പനിയായ ഡ്രിപ്പ് ക്യാപിറ്റല്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ അരി കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിലനിന്നിരുന്ന ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. അരി ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന ഇറാനില്‍ ഇപ്പോള്‍ വിപണി മോശമാണ്. ഇറാനിലേക്കുള്ള കയറ്റുമതിയില്‍ 22 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

rice-158099

ഇന്ത്യയില്‍ നിന്നും അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളായ യുഎഇയില്‍ 33 ശതമാനവും നേപ്പാളില്‍ 23 ശതമാനവും യെമനില്‍ 2 ശതമാനവും സെനഗലില്‍ 90 ശതമാനവും ബംഗ്ലാദേശില്‍ 94 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അതേസമയം, മറ്റു രാജ്യങ്ങളായ സൗദി അറേബ്യയില്‍ 4 ശതമാനവും ഇറാഖില്‍ 10 ശതമാനവും അമേരിക്കയില്‍ 4 ശതമാനവുമായി അരി കയറ്റുമതി വര്‍ദ്ധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

2016-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ബസ്മതി അരി കയറ്റുമതി ചെയ്യുന്ന സംസ്ഥാനം ഹരിയാനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 2,410 മില്യണ്‍ ഡോളര്‍ വില വരുന്ന ചരക്ക് ഹരിയാനയില്‍ നിന്നും കയറ്റി അയച്ചിട്ടുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 1,106 ദശലക്ഷം ഡോളര്‍ കയറ്റുമതി ചെയ്ത ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. ദില്ലി, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവയാണ് അരി കയറ്റുമതി ചെയ്യുന്ന മറ്റ് പ്രധാന സംസ്ഥാനങ്ങള്‍.

English summary
India rice exports hit 8-year low as price rise dents demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X