കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും റഷ്യയും പ്രതിരോധ ഇടപാടില്‍ ഒപ്പുവെച്ചു, യുഎസ്സിന്റെ ഭീഷണിയെ തള്ളി!!

Google Oneindia Malayalam News

ദില്ലി: അമേരിക്കയുടെ ഭീഷണിയെ വകവെയ്ക്കാതെ ഇന്ത്യ റഷ്യയുമായി പ്രതിരോധ ഇടപാടില്‍ ഒപ്പുവെച്ചു. കരാര്‍ സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. തുടര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. റഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങരുതെന്ന് അമേരിക്ക എല്ലാ രാജ്യങ്ങളോടും നിര്‍ദേശിച്ചിരുന്നു. ഇതിനെ മറികടന്നാണ് ഇന്ത്യ റഷ്യയുമായി കരാറൊപ്പിട്ടിരിക്കുന്നത്. അഞ്ച് ബില്യണ്‍ ഡോളറിന്റെ കരാറാണിത്. അതേസമയം ബഹിരാകാശ സംവിധാനങ്ങള്‍ ഊര്‍ജ മേഖല എന്നിവയില്‍ കരാറുണ്ടാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

പ്രതിരോധ ഇടപാടിനായി പുടിന്‍ ഇന്ത്യയിലേക്ക്..... അഞ്ച് മില്യണിന്റെ പദ്ധതികള്‍ ഒപ്പുവെക്കും!!പ്രതിരോധ ഇടപാടിനായി പുടിന്‍ ഇന്ത്യയിലേക്ക്..... അഞ്ച് മില്യണിന്റെ പദ്ധതികള്‍ ഒപ്പുവെക്കും!!

റഷ്യയില്‍ നിന്ന് നാല് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. അത്യാധുനിക ശേഷിയുള്ളതാണ് ഇത്. ഇന്ത്യയിലേക്ക് വരുന്ന മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ പ്രതിരോധ സംവിധാനം. 400 കിലോമീറ്റര്‍ ദൂരപരിധിയാണ് മിസൈല്‍ പ്രതിരോധ സംവിധാനത്തിനുല്‌ളത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്ക് പുയിന്‍ ക്ഷണിച്ചിട്ടുണ്ട്. സൈബീരിയയില്‍ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ഇന്ത്യ സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതും കരാറിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ പുടിന്റെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് സ്വീകരിച്ചത്. പിന്നീട് മോദിയുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

1

അതേസമയം അമേരിക്കയുമായുള്ള ബന്ധം തകര്‍ക്കുന്നതാണ് ഈ കരാറെന്നാണ് റിപ്പോര്‍ട്ട്. പുടിനൊപ്പം ഉപപ്രധാനമന്ത്രി യുരി ബോറിസോവ്, വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ്, വ്യവസായ മന്ത്രി ഡെന്നിസ് മാന്തുറോവ് എന്നിവരും സംഘത്തിലുണ്ട്. ഇവരെല്ലാം അമേരിക്കയ്ക്ക് ശത്രുക്കളുടെ പട്ടികയിലുള്ളവരാണ്. അതേസമയം ഇന്ത്യക്കെതിരെ ഉപരോധമടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക നിര്‍ബന്ധിതരായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ സഹകരണം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അമേരിക്ക പറഞ്ഞു.

അഖിലേഷിനും മായാവതിക്കുമെതിരെ അഴിമതി കേസുകള്‍... മഹാസഖ്യത്തില്‍ നിന്ന് പുറത്തേക്ക്?അഖിലേഷിനും മായാവതിക്കുമെതിരെ അഴിമതി കേസുകള്‍... മഹാസഖ്യത്തില്‍ നിന്ന് പുറത്തേക്ക്?

English summary
india russia sign defence deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X