Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപബ്ലിക്ക് ദിന പരേഡുകള്‍ ആരംഭിച്ചു, സൈനിക അഭ്യാസങ്ങള്‍ തുടങ്ങി, സല്യൂട്ട് സ്വീകരിച്ച് രാഷ്ട്രപതി

Jan 26, 2022, 12:18 pm IST

റാഫേല്‍ വിമാനങ്ങള്‍ പ്രദര്‍ശിപ്പിച്ച് വ്യോമസേനയുടെ വിനാശ് ഫോര്‍മേഷന്‍
Jan 26, 2022, 12:17 pm IST

ഗോവയുടെ ടാബ്ലോ പ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ പോരാട്ടം നിറഞ്ഞ് നിന്നു. ഒപ്പം ഗോവയുടെ സൗന്ദര്യവും കുന്‍ബി വിഭാഗത്തിന്റെ നൃത്തവും
Jan 26, 2022, 11:36 am IST

മേഘാലയുടെ നിശ്ചലദൃശ്യ പരേഡില്‍ നടക്കുന്നു
Jan 26, 2022, 11:19 am IST

ആദിവാസി മുന്നേറ്റം കാണിച്ച് ഗുജറാത്തില്‍ നിന്നും നിശ്ചല ചിത്രം
Jan 26, 2022, 11:14 am IST

ബിഎസ്എഫിന്റെ ഒട്ടകങ്ങള്‍ അടങ്ങിയ വിഭാഗം പരേഡില്‍ സൈനിക അഭ്യാസം നടത്തുന്നു
Jan 26, 2022, 11:12 am IST

പാരച്യൂട്ട് റെജിമെന്റിന്റെ റിപബ്ലിക്ക് ദിന പരേഡ്‌
Jan 26, 2022, 11:11 am IST

വ്യോമസേനയില്‍ മാറ്റങ്ങള്‍ വിവരിച്ച നിശ്ചല ചിത്രത്തിന്റെ പ്രദര്‍ശനം റിപബ്ലിക്ക് ദിന ചടങ്ങില്‍
Jan 26, 2022, 11:11 am IST

വ്യോമസേനയില്‍ മാറ്റങ്ങള്‍ വിവരിച്ച നിശ്ചല ചിത്രത്തിന്റെ പ്രദര്‍ശനം റിപബ്ലിക്ക് ദിന ചടങ്ങില്‍
Jan 26, 2022, 10:42 am IST

871 ഫീല്‍ഡ് റെജിമെന്റ് 21 ഗണ്‍ സല്യൂട്ട് സ്വീകരിച്ച് രാഷ്ട്രപതി
Jan 26, 2022, 10:40 am IST

രാജ്യത്ത് റിപബ്ലിക്ക് ദിനാഘാഷോങ്ങള്‍ക്ക് തുടക്കം. വ്യോമസേന പ്രകടനങ്ങള്‍ ആരംഭിച്ചു. സല്യൂട്ട് സ്വീകരിച്ച് രാഷ്ട്രപതി
Jan 26, 2022, 10:38 am IST

രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്പഥിലെത്തി. സ്വീകരിച്ച് സ്വീകരിച്ച് പ്രധാനമന്ത്രി മോദി
Jan 26, 2022, 10:20 am IST

രാജ്പഥിലെ സല്യൂട്ട് ഡയസിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി
Jan 26, 2022, 10:20 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഒപ്പം. ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ഡിജിറ്റല്‍ ബുക്കില്‍ പ്രധാനമന്ത്രി ഒപ്പുവെക്കുകയും ചെയ്തു
Jan 26, 2022, 9:51 am IST

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ദേശീയ പതാക ഉയര്‍ത്തുന്നു. ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം റിപബ്ലിക് ദിനം ആഘോഷിച്ചത്‌
Jan 26, 2022, 9:37 am IST

ആശംസകളുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
Jan 26, 2022, 9:36 am IST

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി പാതക ഉയര്‍ത്തുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമീപം.
Jan 26, 2022, 9:28 am IST

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തി. അബദ്ധം മനസ്സിലായത് സല്യൂട്ട് സ്വീകരിച്ച ശേഷം. പിന്നീട് പതാക നേരെയാക്കി ഉയര്‍ത്തി
Jan 26, 2022, 9:25 am IST

റിപബ്ലിക്ക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗവര്‍ണര്‍. നീതി ആയോഗിന്റെ കേരളത്തിന്റെ നേട്ടം സൂചിപ്പിച്ചാണ് അഭിനന്ദനം. വാക്‌സിനേഷനിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതെന്ന് ഗവര്‍ണര്‍
Jan 26, 2022, 9:10 am IST

കേരളത്തില്‍ നിയന്ത്രണങ്ങളോടെ റിപബ്ലിക്ക് ദിനാഘോഷം. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പതാക ഉയര്‍ത്തി
Jan 26, 2022, 9:09 am IST

തിരുവനന്തപുരത്ത് കേരള ഗവർണർ ആരിഫ്ഖാന്‍ പതാക ഉയർത്തുന്നു
Jan 26, 2022, 9:04 am IST

മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിന സന്ദേശം

ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം. ഡോ. ബി.ആർ അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ: "ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിൻ്റെ ചാലകശക്തിയാണ്. അതിൽ തുടിക്കുന്നത് ഒരു കാലഘട്ടത്തിൻ്റെ ആത്മാവാണ്". മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ മൂർത്തവൽക്കരിക്കുന്നത് ഭരണഘടനയാണ്. അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോൽ കോർത്തിട്ട പട്ടുനൂലാണ് ഭരണഘടന. അതിൻ്റെ അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്ത്തി വളരുന്ന വർഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്. ഫെഡറലിസത്തെ ദുർബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ നോക്കുകയാണ്. മതേതരത്വത്തിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകർത്ത്, അതിനെ ഭൂരിപക്ഷമതത്തിൽ ചേർത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിൻ്റെ അർത്ഥം തന്നെ പതുക്കെ ചോർത്തുകയാണ്. ഈ വിപത്തുകൾക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യവിശ്വാസികളിൽ നിന്നും കരുത്തോടെ ഉയർന്നു വരേണ്ടതുണ്ട്. ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതങ്ങളിൽ നിന്നും മുക്തി നേടി നമ്മുടെ സംസ്ഥാനം പുരോഗതിയുടെ പാതയിൽ കൂടുതൽ വേഗത്തിൽ കുതിക്കേണ്ട ഈ ഘട്ടത്തിൽ അത്തരത്തിലുള്ള ഐക്യമനോഭാവം കൂടുതൽ പ്രസക്തമാവുകയാണ്. നാടിൻ്റെ പുരോഗതിക്കായി കൈകോർത്തു നിൽക്കേണ്ട സമയമാണിത്. ആ ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വയ്ക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നിൽക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ട്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും വ്യാജ പ്രചാരകർക്കും സങ്കുചിത താൽപര്യക്കാർക്കും അർഹിക്കുന്ന മറുപടി നൽകാനുമുള്ള ആർജവം കേരളത്തിലെ ജനങ്ങൾക്കുണ്ട്. വികസനത്തിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്. അതിനാൽ സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് അന്ത്യം കുറിക്കാൻ പറ്റാത്ത കാലത്തോളം രാജ്യത്തിൻ്റെ ഭരണഘടന അതിൻ്റെ പൂർണ്ണ അർഥത്തിൽ പ്രായോഗികവൽക്കരിക്കപ്പെടുകയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും കളിയാടുന്ന ഇന്ത്യയ്ക്കായി കൈകോർത്തു മുന്നേറാം. ഏവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക് ദിന ആശംസകൾ.
Jan 26, 2022, 9:02 am IST

ഒഡീഷയിലെ റിപ്പബ്ലിക് ദിന ചടങ്ങ്
Jan 26, 2022, 8:50 am IST

ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തി റിപബ്ലിക്ക് ദിനം ആഘോഷിച്ച് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ
Jan 26, 2022, 8:21 am IST

റിപബ്ലിക്ക് ദിനം ആശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍എന്‍ രവിയും.
Jan 26, 2022, 8:19 am IST

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ലഡാക്ക് അതിര്‍ത്തിയില്‍ റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു
Jan 26, 2022, 8:16 am IST

73ാമത് റിപബ്ലിക്ക് ദിനത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദേശീപതാക ഉയര്‍ത്തുന്നു
Jan 26, 2022, 8:10 am IST

റിപബ്ലിക്ക് ദിന ആശംസകളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ
Jan 26, 2022, 8:00 am IST

പ്രധാനമന്ത്രി ദേശീയ യുദ്ധ സ്്മാരകത്തില്‍ സന്ദര്‍ശനത്തിനായി എത്തുന്നതോടെ റിപബ്ലിക്ക് ദിന ചടങ്ങുകള്‍ക്ക് തുടക്കമാകും. ഇവിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അടക്കം മോദി ആദരാഞ്‌ലി അര്‍പ്പിക്കും. അതിന് ശേഷം പരേഡിനായി മോദി രാജ്പഥിലെത്തും.
Jan 26, 2022, 7:57 am IST

നാവിക പ്രദര്‍ശനവും പരേഡിലുണ്ടാവും. വിനാശ് ഫോര്‍മേഷനില്‍ അഞ്ച് റാഫേല്‍ ജെറ്റുകള്‍ രാജ്പഥിന് മുകളിലുടെ പറക്കും. വരുണ്‍ ഫോര്‍മേഷനില്‍ മിഗ് വിമാനങ്ങളും ജാഗ്വര്‍ വിമാനങ്ങള്‍ ഏഴുപത്ത് എന്നതിന്റെ രൂപത്തിലും വ്യോമപ്രദര്‍ശനം നടത്തും.
Jan 26, 2022, 7:55 am IST

ഇന്ത്യയുടെ സൈനിക ശക്തി, സാംസ്‌കാരിക വെെവിധ്യം എന്നിവ റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കും. 16 മാര്‍ച്ചിംഗ് കണ്ടിന്‍ജെന്റുകള്‍, സൈനിക ബാന്‍ഡുകള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 25 നിശ്ചലദൃശ്യങ്ങള്‍ എന്നിവയും പേരഡില്‍ പ്രദര്‍ശിപ്പിക്കും.
READ MORE

ദില്ലി; എഴുപത്തിമൂന്നാം റിപബ്ലിക്ക് ദിനാഘോഷത്തിന് തയ്യാറെടുക്കുകയാണ് രാജ്യം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.രാവിലെ 10.30യ്ക്കാണ് ചടങ്ങ്. രോഗവ്യാപന പശ്ചാത്തലത്തിൽ പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക.വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും. ഇത്തവണ 5000-8000 വരെ കാണികളെയാണ് ചടങ്ങിൽ അനുവദിക്കുക.

 repub-1643112481.jpg -Proper
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+