കൊവിഡ്; രാജ്യത്തു ചികിത്സയിലുള്ളത് 1,61,334 പേർ..വാക്സിൻ വിതരണം 104 കോടി കവിഞ്ഞു
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,198 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,36,27,632 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 124-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,348 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,61,334 പേരാണ് . നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.47 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,84,552 പരിശോധനകൾ നടത്തി. ആകെ 60.58 കോടിയിലേറെ (60,58,85,769) പരിശോധനകളാണ് ഇതുവരെ നടത്തിയത്.പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.18 ശതമാനമാണ് - 35 ദിവസമായി 2% ത്തിൽ താഴെ.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.12 ശതമാനമാണ്. കഴിഞ്ഞ 25 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 60 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.കഴിഞ്ഞ 24 മണിക്കൂറിൽ 74,33,392 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 104.82 കോടി (1,04,82,00,966) പിന്നിട്ടു.1,04,57,932 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 109.63 കോടിയിലധികം (1,09,63,11,615) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
12.31 കോടിയിൽ അധികം (12,31,53,481) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
അതേസമയം കേരളത്തിൽ ഇന്ന് 7722 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 78,722 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,75,794), 50.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,34,65,199) നല്‍കിയതായി സർക്കാർ അറിയിച്ചു.
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications