കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത് ആകെ രോഗബാധിതരുടെ 0.48 ശതമാനം; 242 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുത്തനെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്13,451 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,62,661 പേരാണ്. 242 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.48 ശതമാനം മാത്രമാണ്. മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

covid

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,021 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,35,97,339 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.19 ശതമാനമാണ്. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 122-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.

ഇന്നലെ 585 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,42,15,653 ആയി. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,62,661 പരിശോധനകൾ നടത്തി. ആകെ60.32 കോടിയിലേറെ (60,32,07,505) പരിശോധനകളാണ് ഇതുവരെ നടത്തിയത്.പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.22 ശതമാനമാണ് - 33 ദിവസമായി 2 ശതമാനത്തിൽ ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്1.03 ശതമാനമാണ്. കഴിഞ്ഞ 23 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 58 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

അതിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിൽ കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുമ്ട്. ഇന്നലെ 7163 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

'നിങ്ങളിലെ മനുഷ്യനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്..ഒരു നിമിഷത്തേക്ക് അവർ വേദന മറന്ന് ചിരിച്ചു'..വൈറൽ കുറിപ്പ്'നിങ്ങളിലെ മനുഷ്യനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്..ഒരു നിമിഷത്തേക്ക് അവർ വേദന മറന്ന് ചിരിച്ചു'..വൈറൽ കുറിപ്പ്

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 55,89,124 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 103.53 കോടി (1,03,53,25,577) പിന്നിട്ടു.1,02,95,714 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 107.81 കോടിയിലധികം (1,07,81,96,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
12.37 കോടിയിൽ അധികം (12,37,64,029) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
India's Active caseload stands at 1,62,661; lowest in 242 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X