ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ അഗ്നി 5; വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ ബാലിസ്റ്റിക്ക് മിസൈലായ അഗ്നി 5 ഇന്ന് വിജയകരമായി പരീക്ഷിച്ചു. 5,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ പോലും കൃത്യമായി അക്രമിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മെഷീനാണ് ഇന്ന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഐസിബിഎം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിസൈലാണ് അഗ്നി 5. രാത്രി 7.50 ഓടെ ഒഡീഷ തീരത്തുള്ള എപിജെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.

മൂന്ന് ഘട്ടങ്ങളിലായി ഖര ഇന്ധന എന്‍ജിനാണ് മിസൈലിന് ഘടിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് വളരെ കൃത്യതയോടെ ലക്ഷ്യം നച്ച് അക്രമിക്കാന്‍ സാധിക്കുമെന്നാണ് മിസൈലിന്റെ പ്രത്യേകത. 2012ലാണ് ആദ്യമായി അഗ്നി 5 മിസൈല്‍ പരീക്ഷിച്ചത്. അഗ്നി ഒന്ന് മുതല്‍ അഞ്ച് വരെ മിസൈലുകള്‍ വികസിപ്പിച്ചതും ഡിസൈന്‍ ചെയ്തതും റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആയിരുന്നു.
അഗ്നി 5 കൂടാതെ നാല് മിസൈലുകളാണ് ഇന്ത്യക്കുള്ളത്. 700 കിലോമീറ്റര്‍ പരിധിയിലുള്ള അഗ്നി 1, 2,000 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി 2, അഗ്നി3, 2500, മുതല്‍ 3500 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി 4 എന്നീ മിസൈലുകളാണ് ഇന്ത്യയുടെ ആയുധപുരകളിലുള്ളത്. കഴിഞ്ഞ ജൂണില്‍ ഓഡീഷ തീരത്ത് നിന്ന് ഇന്ത്യ ആണവ ശേഷിയുള്ള അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. 2013ലും 2015ലും അഗ്നി 5 പരീക്ഷിച്ചിരുന്നു. ഒരു ടണ്ണിലധികം ഭാരമുള്ള ആണവ ആയുധങ്ങള്‍ മിസൈലിന് വഹിക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അഗ്നി പരമ്പരയിലെ മറ്റ് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമാണ് അഗ്നി 5. നൂതന സാങ്കേതി വിദ്യകള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത അഗ്നി 5ന്റെ രണ്ടാമത്തെ പരീക്ഷമായിരുന്നു 2016ല്‍ നടന്നത്. നാവിഗേഷന്‍, ഗൈഡന്‍സ്, വാര്‍ഹെഡ്, എഞ്ചിന് എന്നിവയുടെകാര്യത്തില്‍ പുതിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അഗ്നി 5 നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യ തന്നെ വികസപ്പിച്ച ഒട്ടേറെ സാങ്കേതിക വിദ്യകളും അഗ്നിയില്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. മിസൈലിനെ ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കുന്ന വളരെ ഉയര്‍ന്ന കൃത്യതയുള്ള റിംഗ് ലേസര്‍ ഗൈറോ അധിഷ്ഠിത ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റവും, ഏറ്റവും ആധുനികവും കൃത്യവുമായ മൈക്രോ നാവിഗേഷന്‍ സിസ്റ്റവും അഗ്നി 5ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications