കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ അഗ്നി 5; വിക്ഷേപണം വിജയകരം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ ബാലിസ്റ്റിക്ക് മിസൈലായ അഗ്നി 5 ഇന്ന് വിജയകരമായി പരീക്ഷിച്ചു. 5,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ പോലും കൃത്യമായി അക്രമിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മെഷീനാണ് ഇന്ന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഐസിബിഎം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മിസൈലാണ് അഗ്നി 5. രാത്രി 7.50 ഓടെ ഒഡീഷ തീരത്തുള്ള എപിജെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.

oi

നഗരസഭ നികുതി തട്ടിപ്പ്: പിന്നില്‍ ഇടതു സംഘടനാ നേതാക്കള്‍, തദ്ദേശ സെക്രട്ടറി അന്വേഷിക്കണം: വിഡി സതീശന്‍നഗരസഭ നികുതി തട്ടിപ്പ്: പിന്നില്‍ ഇടതു സംഘടനാ നേതാക്കള്‍, തദ്ദേശ സെക്രട്ടറി അന്വേഷിക്കണം: വിഡി സതീശന്‍

മൂന്ന് ഘട്ടങ്ങളിലായി ഖര ഇന്ധന എന്‍ജിനാണ് മിസൈലിന് ഘടിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് വളരെ കൃത്യതയോടെ ലക്ഷ്യം നച്ച് അക്രമിക്കാന്‍ സാധിക്കുമെന്നാണ് മിസൈലിന്റെ പ്രത്യേകത. 2012ലാണ് ആദ്യമായി അഗ്നി 5 മിസൈല്‍ പരീക്ഷിച്ചത്. അഗ്നി ഒന്ന് മുതല്‍ അഞ്ച് വരെ മിസൈലുകള്‍ വികസിപ്പിച്ചതും ഡിസൈന്‍ ചെയ്തതും റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആയിരുന്നു.

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; മധ്യപ്രദേശ് മോഡൽ മുന്നോട്ടുവച്ച് മുഖ്യമന്ത്രികെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; മധ്യപ്രദേശ് മോഡൽ മുന്നോട്ടുവച്ച് മുഖ്യമന്ത്രി

അഗ്നി 5 കൂടാതെ നാല് മിസൈലുകളാണ് ഇന്ത്യക്കുള്ളത്. 700 കിലോമീറ്റര്‍ പരിധിയിലുള്ള അഗ്നി 1, 2,000 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി 2, അഗ്നി3, 2500, മുതല്‍ 3500 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി 4 എന്നീ മിസൈലുകളാണ് ഇന്ത്യയുടെ ആയുധപുരകളിലുള്ളത്. കഴിഞ്ഞ ജൂണില്‍ ഓഡീഷ തീരത്ത് നിന്ന് ഇന്ത്യ ആണവ ശേഷിയുള്ള അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. 2013ലും 2015ലും അഗ്നി 5 പരീക്ഷിച്ചിരുന്നു. ഒരു ടണ്ണിലധികം ഭാരമുള്ള ആണവ ആയുധങ്ങള്‍ മിസൈലിന് വഹിക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പെഗസസിൽ കേന്ദ്രത്തിനെതിരെ വാളോങ്ങി ഇടതുപക്ഷം; എളമരം കരീം ഫേസ്ബുക്കിൽപെഗസസിൽ കേന്ദ്രത്തിനെതിരെ വാളോങ്ങി ഇടതുപക്ഷം; എളമരം കരീം ഫേസ്ബുക്കിൽ

അഗ്‌നി പരമ്പരയിലെ മറ്റ് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമാണ് അഗ്നി 5. നൂതന സാങ്കേതി വിദ്യകള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത അഗ്നി 5ന്റെ രണ്ടാമത്തെ പരീക്ഷമായിരുന്നു 2016ല്‍ നടന്നത്. നാവിഗേഷന്‍, ഗൈഡന്‍സ്, വാര്‍ഹെഡ്, എഞ്ചിന്‍ എന്നിവയുടെകാര്യത്തില്‍ പുതിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അഗ്നി 5 നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യ തന്നെ വികസപ്പിച്ച ഒട്ടേറെ സാങ്കേതിക വിദ്യകളും അഗ്നിയില്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. മിസൈലിനെ ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സാധിക്കുന്ന വളരെ ഉയര്‍ന്ന കൃത്യതയുള്ള റിംഗ് ലേസര്‍ ഗൈറോ അധിഷ്ഠിത ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റവും, ഏറ്റവും ആധുനികവും കൃത്യവുമായ മൈക്രോ നാവിഗേഷന്‍ സിസ്റ്റവും അഗ്നി 5ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
India's Agni 5 warns China; The launch was a success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X