കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ 'ഹിന്ദി' പൊളിച്ചടുക്കി ഒവൈസി; ഹിന്ദി, ഹിന്ദു, ഹിന്ദുത്വം... എല്ലാത്തിലും വലുത് ഇന്ത്യ

Google Oneindia Malayalam News

Recommended Video

cmsvideo
Asaduddin Owaisi slams Amit Shah's push for Hindi | Oneindia Malayalam

ദില്ലി: ഒരു രാജ്യം ഒരു ഭാഷ എന്ന വാക്കില്‍ ഹിന്ദിയെ പ്രോല്‍സാഹിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുട്ട മറുപടിയുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. രാജ്യത്തെ ഏകീകൃത ഭാഷ ഹിന്ദിയാണെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷ ഹിന്ദിയല്ലെന്ന് ഒവൈസി പ്രതികരിച്ചു.

ആഗോള വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏകീകൃത ഭാഷ വേണമെന്നും ഹിന്ദിയാണ് യോജിച്ചതെന്നും അമിത് ഷാ പറഞ്ഞത് വന്‍ വിവാദമായിട്ടുണ്ട്. ഒരു രാജ്യം ഒരു ഭാഷ എന്ന നീക്കത്തിനാണ് അമിത് ഷാ പിന്തുണ നല്‍കിയത്. ഇതിനെതിരെ കടുത്ത പ്രതികരണവുമായി ഒവൈസി രംഗത്തുവന്നു. രാജ്യത്തെ വൈവിധ്യത്തെയും സൗന്ദര്യത്തെയും അഭിനന്ദിക്കാന്‍ അമിത് ഷാ ശ്രമിക്കണമെന്നു ഒവൈസി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഇന്ത്യയ്ക്ക് ഒരു ഭാഷ

ഇന്ത്യയ്ക്ക് ഒരു ഭാഷ

ലോകത്തിന് മുമ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു ഭാഷ വേണമെന്നും അത് ഹിന്ദിയാകണമെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു അമിത് ഷായുടെ ട്വീറ്റ്. ഹിന്ദിക്ക് ഇന്ത്യയെ ഏകീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാന്ധിജിയുടെ സ്വപ്നം

ഗാന്ധിജിയുടെ സ്വപ്നം

ഹിന്ദി പ്രാഥമിക ഭാഷയാക്കണം. എല്ലാ ഭാഷകള്‍ക്കും പ്രാധാന്യമുണ്ട്. എന്നാല്‍ ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ഭാഷ ഹിന്ദിയാണ്. എല്ലാവരും ഹിന്ദി ഉപയോഗിക്കണം. ഗാന്ധിജിയുടെയും പട്ടേലിന്റെയും സ്വപ്‌നത്തിന്റെ ഭാഗം കൂടിയാണിതെന്നും അമിത് ഷാ പറഞ്ഞു. ഇതിനെതിരെയാണ് ഒവൈസി രംഗത്തുവന്നത്.

ഹിന്ദി, ഹിന്ദു, ഹിന്ദുത്വം

ഹിന്ദി, ഹിന്ദു, ഹിന്ദുത്വം

ഹിന്ദി എല്ലാവരുടെയും മാതൃഭാഷയല്ലെന്ന് ഒവൈസി പറഞ്ഞു. മറ്റു ഭാഷകളുടെ സൗന്ദര്യത്തെ കാണാന്‍ ശ്രമിക്കണം. എല്ലാ പൗരന്‍മാര്‍ക്കും അവരുടെ ഭാഷ സംസാരിക്കാനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 29 നല്‍കുന്നുണ്ട്. ഹിന്ദി, ഹിന്ദു, ഹിന്ദുത്വം എന്നിവയേക്കാള്‍ എത്രയോ വലുതാണ് ഇന്ത്യ എന്നും ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ ഒവൈസി കൂട്ടിച്ചേര്‍ത്തു.

പാഠ്യപദ്ധതി വിവാദം

പാഠ്യപദ്ധതി വിവാദം

സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെതിരെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം അലയടിച്ചു. തമിഴ്‌നാടിന് പുറമെ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥനങ്ങളിലും പാഠ്യ കരട് രേഖയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പിന്നീട് രേഖയില്‍ കേന്ദ്രം മാറ്റംവരുത്തി.

22ല്‍ ഒന്നാണ് ഹിന്ദി

22ല്‍ ഒന്നാണ് ഹിന്ദി

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി എഴുതിച്ചേര്‍ത്തിരുന്നു. പിന്നീട് എല്ലാവര്‍ഷവും സപ്തംബര്‍ 14 ഹിന്ദി ദിവസമായി ആചരിക്കുന്നുണ്ട്. രാജ്യം അംഗീകരിച്ച 22 ഭാഷകളില്‍ ഒന്നാണ് ഹിന്ദി. ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന നാലാമത്തെ ഭാഷയും ഹിന്ദിയാണ്.

ഐക്യം നശിപ്പിക്കുമെന്ന് സ്റ്റാലിന്‍

ഐക്യം നശിപ്പിക്കുമെന്ന് സ്റ്റാലിന്‍

അമിത് ഷായുടെ വാക്കുകള്‍ക്കെതിരെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും രംഗത്തുവന്നു. രാജ്യത്തിന്റെ ഐക്യത്തെ നശിപ്പിക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. പ്രസ്താവന അമിത് ഷാ പിന്‍വലിക്കണമെന്നും വിഷയം ഡിഎംകെ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുല്യമായി ബഹുമാനിക്കണമെന്ന് മമത

തുല്യമായി ബഹുമാനിക്കണമെന്ന് മമത

അതേസമയം, ഹിന്ദി ദിവസ് ആചരണത്തോട് അനുകൂലമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പ്രതികരിച്ചത്. ഒട്ടേറെ ഭാഷകള്‍ നമ്മള്‍ പഠിക്കുമെങ്കിലും മാതൃഭാഷ മറക്കരുതെന്ന് അവര്‍ പറഞ്ഞു. എല്ലാ ഭാഷകളും സംസ്‌കാരങ്ങളും തുല്യമായി ബഹുമാനിക്കപ്പെടണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

സൗദി അരാംകോ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; തീപ്പിടിത്തം, ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

English summary
India's bigger than Hindi, Hindu, Hindutva, Owaisi Attacks Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X