കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഏറ്റവും വലിയ വിദേശ ഡീലുമായി റിലയന്‍സ്: കൈകോര്‍ക്കുന്നത് സൗദി ആരാംകോയുമായി

Google Oneindia Malayalam News

Recommended Video

cmsvideo
42-ാം വാര്‍ഷികാഘോഷത്തില്‍ റിലയന്‍സിനെറ പുതിയ പദ്ധതികള്‍

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വിദേശ ഡീലുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓയില്‍, കെമിക്കല്‍ ബിസിനസിന്‍റെ 20 ശതമാനം ഓഹരികള്‍ സൗദി ആരാംകോയ്ക്ക് കൈമാറിയാന്‍ റിലയന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്. ഓഹരികള്‍ വാങ്ങുന്നത് സംബന്ധിച്ച ധാരണപത്രം സൗദി ആരാംകോ ഒപ്പുവെച്ചു. 75 ബില്യണ്‍ ഡോളറിന്‍റേതാണ് ഇടപാട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോകെമിക്കല്‍ ബിസിനസില്‍ നിന്നുമാത്രം 5.7 ലക്ഷം കോടിവരുമാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയിരുന്നു.

ambani

മുബൈയില്‍ നടക്കുന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുമ്പോഴാണ് ആരാംകോയുമായി കരാര്‍ ഒപ്പുവെച്ച കാര്യം മുകേഷ് അംബാനി വെളിപ്പെടുത്തിയത്. കരാര്‍ പ്രകാരം സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ അസംസ്കൃത എണ്ണ റിലയന്‍സിന്‍റെ ജാംനഗര്‍ റിഫൈനറിക്ക് നല്‍കും. വരുമാനത്തിന്‍റെയും അറ്റാദായത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍തന്നെ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് സൗദി ആരാംകോ.

'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്

പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്‍മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്നും വാര്‍ഷിക യോഗത്തില്‍ മുകേഷ് അംബാനി അറിയിച്ചു. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കും. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി.

തൊട്ടടുത്ത കര്‍ണാടകത്തില്‍ അമിത് ഷാ എത്തി; കേരളത്തിന് എന്ത് സഹായം കിട്ടും?കരകയറാന്‍ കേരളംതൊട്ടടുത്ത കര്‍ണാടകത്തില്‍ അമിത് ഷാ എത്തി; കേരളത്തിന് എന്ത് സഹായം കിട്ടും?കരകയറാന്‍ കേരളം

ആശ്വാസമായി മഴക്ക് ശമനം: മരിച്ചവരുടെ എണ്ണം 76 ആയി, പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നുആശ്വാസമായി മഴക്ക് ശമനം: മരിച്ചവരുടെ എണ്ണം 76 ആയി, പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നു

English summary
india's biggest fdi deal: saudi aramco to buy 20% reliance stake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X