ജവഹർലാൽ നെഹ്‌റു ജന്മവാർഷികം; പ്രഥമ പ്രധാനമന്ത്രിക്ക് മുന്നിൽ തൊഴു കൈകളോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി
ജവഹർലാൽ നെഹ്‌റു ജന്മവാർഷികം; പ്രഥമ പ്രധാനമന്ത്രിക്ക് മുന്നിൽ തൊഴു കൈകളോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ന് നവംബർ 14. ശിശുദിനം. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് നിയുക്ത പ്രധാന മന്ത്രി നരേന്ദ്രമോദി ആദരവ് അർപ്പിച്ചു. "പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരവ് അർപ്പിക്കുന്നു," പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

നിരവധി തവണ ദേശീയ അധ്യക്ഷനായി സേവനമനുഷ്ഠിച്ച പണ്ഡിറ്റ് നെഹ്‌റുവിന് കോൺഗ്രസും ജൻന്മ ദിനത്തിൽ ആദരവ് അർപ്പിച്ചു. പണ്ഡിറ്റ് നെഹ്‌റുജി നടത്തിയ ഓരോ വാക്കും ഓരോ പ്രവൃത്തിയും ഓരോ ത്യാഗവും യഥാർത്ഥ ദേശീയതയുടെ ഉദാഹരമാണ്. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കും വേണ്ടിയുള്ള സമർപ്പണമാണിത്," പാർട്ടി അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തു.

അലഹബാദിൽ ജനനം. മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായി 1889 നവംബർ 14 - ൽ ജനനം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായ അദ്ദേഹം. 1947 ആഗസ്റ്റ് 15 ന് ജവഹർലാൽ നെഹ്രു സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അധികാരമേറ്റു. 1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 17 ന് വരെ നീണ്ട 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 74-ാം വയസ്സിലായിരുന്നു അന്ത്യം സംഭവിച്ചത്.
Recommended Video

ദി ഡിസ്‌കവറി ഓഫ് ഇന്ത്യ ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം അവിസ്മരണീയമായ നിരവധി പ്രസംഗങ്ങളും നടത്തിയിരുന്നു. അതിലൊന്നാണ് ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമായി മാറിയതിന് ശേഷം, 1947 ഓഗസ്റ്റ് 15 ന് അദ്ദേഹം നടത്തിയ എ ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി.
കുട്ടികൾക്കിടയിൽ നെഹ്‌റു വളരെ ജനപ്രിയനായിരുന്നു. അതിനാൽ 'ചാച്ച നെഹ്‌റു' എന്ന പേരും ലഭിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ജന്മദിനം രാജ്യത്തുടനീളം ശിശുദിനമായി ആഘോഷിക്കുന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
"സുശക്തമായ ജനാധിപത്യ-മതേതരത്വ അടിത്തറയിൽ സ്വതന്ത്ര ഭാരതത്തെ പുരോഗതിയിലേക്ക് നയിക്കുകയും ഓരോ ഭാരതീയനും ലോകത്തിനുമുന്നിൽ ശിരസ്സുയർത്തിപ്പിടിച്ച് തികഞ്ഞ അഭിമാന ബോധത്തോടെ നിലകൊള്ളാൻ അവസരമൊരുക്കുകയും ചെയ്ത ലോകാരാധ്യനും കുട്ടികളുടെ 'ചാച്ചാജി'യുമായ രാഷ്ട്രശില്പി പണ്ഡിറ്റ്ജിയുടെ എന്നെന്നും തിളക്കമുള്ള ഓർമ്മകൾക്ക് മുന്നിൽ ആദരപൂർവ്വം പ്രണാമം അർപ്പിക്കുന്നു - വിഎം സുധീരന്‍വ്യക്തമാക്കി.
ഇന്ത്യയെ കണ്ടെത്തിയ നെഹ്റു. ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതര സോഷ്യലിസ്റ്റ് ആശയങ്ങളുടെയും മഹാനായ ശില്പി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ഇന്ന് . ആധുനിക ഇന്ത്യ നേടിയ എല്ലാ വളർച്ചയ്ക്കും പുരോഗതിക്കും രാഷ്ട്രം കടപ്പെട്ടിരിക്കുന്നത് നെഹ്റുവിനോടാണെന്ന് മുല്ലപ്പളളി രാമചന്ദ്രൻ വ്യക്തമാക്കി.












Click it and Unblock the Notifications