ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ്
ദില്ലി: ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 61,45,292 ആയി. കൊവിഡിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 776 പേര്‍ മരണപ്പെടുകയുമുണ്ടായി. 96,318 പേരാണ് ഇതിനകം കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് മരണരപ്പെട്ടിരിക്കുന്നത്.
സെപ്തംബര്‍ 2 മുതലാണ് പ്രതിദിന കൊവിഡ് മരണനിരക്ക് ആയിരത്തിന് മുകളിലേക്ക് ഉയരുന്നത്. 1.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്.

Recommended Video
നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 51,01,398 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടി. 83 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. നിലവില്‍ ഇന്ത്യയില്‍ 9.47 ലക്ഷം പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ലോകത്ത് ഇതുവരേയും 33,622,735 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1007,750 പേര്‍ ഇതിനകം കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു. 24,928,494 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടിയിട്ടുണ്ട്.












Click it and Unblock the Notifications