കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബറില്‍ കോവിഡ് വ്യാപനം ഇരട്ടിയാവുമെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ലെന്ന് ഐസിഎംആര്‍

Google Oneindia Malayalam News

ദില്ലി: നവംബര്‍ മധ്യത്തോടെ രാജ്യത്ത് കോവിഡ് വ്യാപനം ഇരട്ടിയാവുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തിറിക്കിയിട്ടില്ല വ്യക്തമാക്കി ഐസിഎംആര്‍. അടുത്ത അഞ്ച് മാസത്തെ രാജ്യത്തെ വൈറസ് വ്യാപനത്തെക്കുറിച്ച് ഐസിഎംആര്‍ പഠനം എന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സ്ഥാപനം വ്യക്തമാക്കി. ഇങ്ങനയൊരു പഠനം റിപ്പോര്‍ട്ട് ഐസിഎംആര്‍ പുറത്ത് വിട്ടിട്ടില്ല. ഇത്തരം വാര്‍ട്ടികള്‍ കെട്ടിച്ചമച്ചതാണെന്നും അവര്‍ വ്യക്തമാക്കി. പിഐബി ഫാക്ട് ചെക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ കോവിഡ് വ്യാപനം അഞ്ച് മാസം കൂടി തുടരുമെന്നും നവംബറോടെ ഇത് രൂക്ഷമാവുമെന്നും ഐസിഎംആര്‍ രൂപവത്കരിച്ച ഗവേഷകസംഘം വ്യക്തമാക്കുന്നുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. നിരവധി ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയിലേറെ രോഗികളായിരിക്കും അന്ന് ഉണ്ടാവുക. ഈ അവസ്ഥയില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ , തീവ്രപരിചരണ കിടക്കകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ മതിയാവാതെ വരുമെന്നും ഐസിഎംആര്‍ പഠനം മുന്നറിയിപ്പ് നല്‍കുന്നതായി പ്രചരിച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

coronavirus

അതേസമയം, ഇന്ത്യയില്‍ സമൂഹ വ്യാപനം ഇല്ലെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. വൈറസ് പ്രതിസന്ധി മാസങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഐസിഎംആര്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയത്. കേന്ദ്ര നിരദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.

അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?അവരെല്ലാം ബിജെപിയില്‍ ചേരും... ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തിരഞ്ഞെടുപ്പിന് മുമ്പ് മമത വീഴും?

English summary
India's coronavirus cases could peak by mid-November, ICMR denies the claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X