കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് മരണം ഒരു ലക്ഷം കടന്നു; 24 മണിക്കൂറില്‍ 79,476 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ്-19 രോഗികള്‍ പ്രതിദിനം കുത്തനെ ഉയരുകയാണ്. ഇതിനകം രാജ്യത്ത് 1 ലക്ഷം പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആഗോള തലത്തില്‍ 3.4 കോടി പേരില്‍ സ്ഥിരീകരിച്ച കൊവിഡ് ഇന്ത്യയില്‍ 64.7 ലക്ഷം പേരെയാണ് ബാധിച്ചത്.രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 79,476 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

9,44,996 പേരാണ് നിലവില്‍ ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്നത്. 54 ലക്ഷത്തിലധികം പേര്‍ ഇതിനകം കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഇതിന് പുറമേ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1069 പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു.

corona

ഇന്ത്യയിലെ മൊത്തം കൊവിഡ് കേസില്‍ 40 ശതമാനവും അതായത് 23 ലക്ഷം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തരിക്കുന്നത് സെപ്തംബര്‍ മാസത്തിലാണ്. മൂന്നില്‍ ഒന്ന് മരണനിരക്കും സെപ്തംബറില്‍ തന്നെയാണ് സംഭവിച്ചത്. സെപ്തംബര്‍ 28 ഒഴികെ സെപ്തംബര്‍ 2 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ 1000 ത്തിന് മുകളിയാണ് ഇന്ത്യയിലെ പ്രതിദിന മരണ നിരക്ക്.

'നിയമസഭയിലേക്ക് മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാ മതി', കോൺഗ്രസ് എംപിമാരോട് അജയ് തറയിൽ'നിയമസഭയിലേക്ക് മത്സരിക്കാമെന്ന പൂതി കയ്യില്‍ വെച്ചാ മതി', കോൺഗ്രസ് എംപിമാരോട് അജയ് തറയിൽ

100842 പേര്‍ ഇതിനകം രാജ്യത്ത് മരണപ്പെട്ടു. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ കൊവിഡ് കേസുകള്‍ 14 ലക്ഷം കടന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച്ച മാത്രം 15,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതര്‍ 14,16,513 ആയി. 37480 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
കേരളത്തിൽ അടിമുടി പെട്ട അവസ്ഥ..സ്‌കൂളും തിയേറ്ററും തുറക്കില്ല

ലോകത്ത് 34,729,219 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 1,033,235 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെടുകയും 25,895,323 പേര്‍ കൊവിഡ് മുക്തി നേടുകയും ചെയ്തിട്ടുണ്ട്.

രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?രണ്ടും കല്‍പ്പിച്ച് രാഹുലും പ്രിയങ്കയും; വീണ്ടും ഹത്രാസിലേക്ക്, കൂടെ എംപിമാരും, പോലീസ് തടയുമോ?

ഡൊണാള്‍ഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി; റിപബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണം പ്രതിസന്ധിയില്‍ഡൊണാള്‍ഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി; റിപബ്ലിക്കന്‍ പാര്‍ട്ടി പ്രചാരണം പ്രതിസന്ധിയില്‍

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, കൊച്ചിയില്‍ എസ്‌ഐ അറസ്റ്റില്‍വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, കൊച്ചിയില്‍ എസ്‌ഐ അറസ്റ്റില്‍

2 കോടി വരെയുള്ള വായ്പകള്‍ക്ക് പലിശ എഴുതി തള്ളുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍2 കോടി വരെയുള്ള വായ്പകള്‍ക്ക് പലിശ എഴുതി തള്ളുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

English summary
india's coronavirus death cross one lakh, within 24 hours 1969 covid 19 death reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X