കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 50 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 90123 രോഗികള്‍; കനത്ത ആശങ്ക

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ 50 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 90123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആകെ ഇന്ത്യയില്‍ ആകെ കൊവിഡ് രോഗബാധിതര്‍ 50 ലക്ഷം കടക്കുന്നത്. ഇതോടെ ലോകത്ത് കൊവിഡ് രോഗികള്‍ 50 ലക്ഷം കടക്കുന്ന രണ്ടാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി. തൊട്ട് മുന്നിലുള്ളത് അമേരിക്കയാണ്.

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

corona

ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1290 പേര്‍ കൊവിഡിന് തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 80776 ആയി. 50,20,380 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9,95,933 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 3942361 പേര്‍ രാജ്യത്ത് കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും ആശങ്ക ഉയര്‍ത്തുന്ന ഒരു കാര്യം 50 ലക്ഷം കൊവിഡ് രോഗികളില്‍ പത്ത് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ 11 ദിവസങ്ങള്‍ക്കുള്ളിലാണ്. എന്നാല്‍ ആദ്യത്തെ പത്ത് ലക്ഷം കേസുകള്‍ കേസുകള്‍ 167 ദിവസങ്ങള്‍ക്കൊണ്ടായിരുന്നു എത്തിയത്. അടുത്ത നാല്‍പത് ലക്ഷം കേസുകള്‍ 61 ദിവസങ്ങള്‍ക്കൊണ്ടും സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിനം കൊവിഡ് രോഗികള്‍ കുത്തനെ ഉയരുന്നുവെന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. പ്രദിനിനെ 17000 ത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികള്‍ പത്ത് ലക്ഷം കടന്നിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ള കൊവിഡ് രോഗികളില്‍ 48 ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്. അടുത്ത 24 ശതമാനം ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ചത്തീസ്ഗഢ്, ഒറിസ, കേരളം, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുമാണ്.

Recommended Video

cmsvideo
ചൈനയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്‌ | Oneindia Malayalam

കൊവിഡ് മരണ നിരക്കിലും രാജ്യത്ത് ഏറ്റവും ആശങ്ക ഉയര്‍ത്തുന്നത് മഹാരാഷ്ട്ര തന്നെയാണ്. രാജ്യത്ത് കൊവിഡ് മരണ നിരക്കില്‍ 37 ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കൊവിഡിനെ തുടര്‍ന്ന് 515 പേരായിരുന്നു മരണപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ -113, കര്‍ണാടക-97, പഞ്ചാബ്-90, ആന്ധപ്രദേശ്-89, തമിഴ്‌നാട്-68, ബംഗാള്‍-59 എന്നിങ്ങനെയാണ് കൊവിഡ് മരണ നിരക്ക്.

പാക് ഷെല്ലാക്രമണം: കാശ്മീരിലെ രജൗറിയിൽ മലയാളി ജവാന് വീരമൃത്യു, ഒരു മേജറടക്കം മൂന്ന് പേർക്ക് പരിക്ക്പാക് ഷെല്ലാക്രമണം: കാശ്മീരിലെ രജൗറിയിൽ മലയാളി ജവാന് വീരമൃത്യു, ഒരു മേജറടക്കം മൂന്ന് പേർക്ക് പരിക്ക്

English summary
India’s Covid-19 cases cross 5 million; 90,123 new cases Confirmed with in 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X