കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു: സെപ്തംബറിൽ മൂർദ്ധന്യത്തിലെത്തിയെന്ന് വിദഗ്ധർ!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ലോകത്ത് കൊവിഡ് മരണ സംഖ്യ കടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിൽ 33000 മരണങ്ങളും സെപ്തംബറിലാണ് സംഭവിച്ചിട്ടുള്ളത്. മൊത്തം കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മരണങ്ങളാണ് ഇതോടെ സെപ്തംബറിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരിയാണ് ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണ് രോഗബാധിതനായത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സെപ്തംബറിൽ ഓരെ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം മാത്രം 26 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്ത 64 ലക്ഷം കേസുകളുടെ 41 ശതമാനത്തോളം വരുന്നതാണിത്.

അപകടകരമായ സാഹചര്യം, കൊല്ലം ജില്ലയിലും നിരോധനാജ്ഞ, നിയന്ത്രണങ്ങൾ ഇവയൊക്കെഅപകടകരമായ സാഹചര്യം, കൊല്ലം ജില്ലയിലും നിരോധനാജ്ഞ, നിയന്ത്രണങ്ങൾ ഇവയൊക്കെ

സെപ്തംബർ 14- 16 ഓടെ ഇന്ത്യയിൽ കൊവിഡ് വ്യാപനം ഏറ്റവും ഉയർന്ന തോതിലെത്തുമെന്നാണ് നിരവധി വിദഗദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി സെപ്തംബർ 16ന് 93, 199 ൽ നിന്ന് ഒന്നിലെത്തുമ്പോഴേക്ക് 82, 214 ലേക്ക് കുറഞ്ഞിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് ശേഷം രോഗ്യവ്യാപനം കുറയുന്നതിന്റെ തോത് കണക്കാക്കിയിരുന്നില്ല. ഇന്ത്യയിൽ കൊവിഡ് വ്യാപനം സെപ്തംബർ മാസത്തിന്റെ മൂന്നാമത്തെ ആഴ്ചയിലാണ് രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ഘട്ടം അവസാനിച്ചുവെന്നാണ് പ്രശസ്ത വൈറോളജിസ്റ്റും ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ടി ജേക്കബ് ജോണിനെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.

 999-1585205160-

എന്നിരുന്നാലും പകർച്ചാവ്യാധി കർവിന്റെ ദിശ താഴേയ്ക്ക് വരുന്നു എന്നതിനർഥം കേസുകളുടെയോ മരണത്തിന്റെതോ തോത് കുറയുന്നു എന്നല്ല. യുഎസും ബ്രസീലുമാണ് കൊവിഡ് മരണത്തിൽ ഇന്ത്യയേക്കാൾ മുകളിലുള്ളത്. ഓരോ മരണവും നിർഭാഗ്യകരമാണ്. അത് കുടുംബങ്ങളെ ബാധിക്കുന്നു. കേസുകൾ വർധിച്ച കാലഘട്ടത്തിലാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിട്ടുള്ളത്. അതേ സമയം ഈ മരണങ്ങളിൽ ചിലത് തടയാൻ കഴിയുന്നവയാണ്. ചിലർക്ക് ആരോഗ്യസംവിധാനങ്ങളുടെ അഭാവം മൂലവും കണ്ടെത്താൻ വൈകുന്നത് മൂലവും ആദ്യകാലങ്ങളിൽ പരിചരണം നൽകാൻ കഴിയില്ലെന്നാണ് പകർച്ചാവ്യാധി വിദഗ്ധനായ ഗിരിധർ ആർ ബാബു ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആഗോളതലത്തിലെ കണക്കെടുക്കുമ്പോൾ ഏറ്റവും കുറവ് ഇന്ത്യയിലാണ്. എന്നാൽ ഈ നിരക്കുകളെല്ലാം ഗൌരവതരമാണ്.

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
India's Covid-19 death toll crosses 1-lakh mark on friday, national peak was reported in September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X