കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 81,484 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 81,484 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ 64 ലക്ഷത്തിനടുത്താണ്. 1095 പേര്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. ഇതോടെ കൊവിഡിനെ തുടര്‍ന്നുള്ള രാജ്യത്തെ ആകെ മരണം ഒരു ലക്ഷത്തിനടുത്തെത്തി. 99,773 പേരാണ് ഇതുവരേയും രാജ്യത്ത് കൊവിഡ് ബാധ മൂലം മരിച്ചത്.

 കൊവിഡ്

കൊവിഡ്

63,94,069 പേരില്‍ 942,217 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 53,52,978 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. 83.53 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗവിമുക്തി നിരക്ക്. രോഗമുക്തി നേടിയവരില്‍ 77 ശതമാനവും 10 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നാണ്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് മുക്തി നേടിയത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളതും മഹാരാഷ്ടയിലാണ്. സംസ്ഥാനത്ത് 14 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ച്ച 16,476 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകിച്ചതോടൊണ് ആകെ കൊവിഡ് ബാധിതര്‍ 14 ലക്ഷം കടക്കുന്നത്. 11,04,426 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

14.90 ശതമാനം

14.90 ശതമാനം

മഹാരാഷ്ട്രക്ക് പുറമേ ആന്ധ്രപ്രദേശ് തമിഴ്‌നാട് സംസ്ഥാനങ്ങളാണ് കൊവിഡ് മുക്തി നിരക്കില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ 76 ശതമാനം പേരും പത്ത് സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കഴിയുന്നവരാണ്. ഇന്നത്തെ കണക്ക് പ്രകാരം രോഗബാധിതരില്‍ 14.90 ശതമാനം മാത്രമാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

സെപ്തംബര്‍

സെപ്തംബര്‍

രാജ്യത്തെ മൊത്തം കൊവിഡ് കേസില്‍ 41.53 ശതമാനവും സെപ്തംബര്‍ മാസത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 63 ലക്ഷം കൊവിഡ് കേസില്‍ 26,21,18 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സെപ്തംബര്‍ മാസത്തിലാണ്. സെപ്തംബറില്‍ 33390 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടിട്ടുമുണ്ട്. ആകെ മരണത്തിന്റെ 33.84 ശതമാനം വരും സെപ്തബര്‍ മാസത്തിലെ കണക്ക്.

ലോകത്ത്

ലോകത്ത്

ലോകത്ത് ഇതുവരേയും 3.4 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 34,464,498 പേര്‍ക്ക് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചു. 1,027,042 പേര്‍ക്ക് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു. 25,653,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ട് ട്രംപിന്റെ അടുത്ത ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

കേരളത്തില്‍ സ്‌കൂള്‍ തുറക്കില്ല; തിയേറ്ററുകളുമില്ല, സൂപ്പര്‍ സ്‌പ്രെഡിന് സാധ്യത, കര്‍ശന നിയന്ത്രണംകേരളത്തില്‍ സ്‌കൂള്‍ തുറക്കില്ല; തിയേറ്ററുകളുമില്ല, സൂപ്പര്‍ സ്‌പ്രെഡിന് സാധ്യത, കര്‍ശന നിയന്ത്രണം

എംഎല്‍എമാരില്ലാതെയാവുമോ ജോസിന്‍റെ ഇടതുപ്രവേശനം; പുതിയ നീക്കവുമായി പിജെ ജോസഫ്എംഎല്‍എമാരില്ലാതെയാവുമോ ജോസിന്‍റെ ഇടതുപ്രവേശനം; പുതിയ നീക്കവുമായി പിജെ ജോസഫ്

ഉപദേഷ്ടാവ് ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു; ട്രംപും ഭാര്യ മെലാനിയയും ക്വാറന്‍റീനില്‍ഉപദേഷ്ടാവ് ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചു; ട്രംപും ഭാര്യ മെലാനിയയും ക്വാറന്‍റീനില്‍

English summary
india's covid-19 death toll near one lakh; 1,484 new cases reported in last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X