കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

62 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം, 4 മണിക്കൂറിനിടെ 80472 പുതിയ കേസുകൾ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 80472 പുതിയ കേസുകളും 1179 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 62,25,764 ആയി. ,40,441 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 51,87,826 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി. രാജ്യത്തെ ആകെ കൊവിഡ് മരണം 97,497 ആയി ഉയര്‍ന്നു.

ജനക്കൂട്ടം എങ്ങനെ എത്തി; ബാബറി വിധി വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്... മുന്‍ ഹോം സെക്രട്ടറി പറയുന്നുജനക്കൂട്ടം എങ്ങനെ എത്തി; ബാബറി വിധി വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്... മുന്‍ ഹോം സെക്രട്ടറി പറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ആഗസ്റ്റ് 7നാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23 അത് 30 ലക്ഷം കടന്നു. സെപ്റ്റംബര്‍ 5 ഓടെ കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷവും സെപ്റ്റംബര്‍ 16ഓടെ 50 ലക്ഷവും സെപ്റ്റംബര്‍ 28ഓടെ 60 ലക്ഷവും കടന്നു. ഐസിഎംആര്‍ പറയുന്നത് പ്രകാരം 7,41,96,729 സാംപിളുകളാണ് സെപ്റ്റംബര്‍ 29 വരെ പരിശോധിച്ചിട്ടുളളത്. ചൊവ്വാഴ്ച 10,86,688 സാംപിളുകള്‍ പരിശോധിച്ചു.

covid

അതിനിടെ ലോകത്ത് കൊവിഡ് കേസുകള്‍ 33,904,744 ആയി ഉയര്‍ന്നു. 1,013,742 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. 25,194,093 പേര്‍ കൊവിഡ് മുക്തരായി. ഒന്നാം സ്ഥാനത്ത് തുടരുന്ന അമേരിക്കയില്‍ 7,408,066 പേര്‍ക്കാണ് രോഗം. 1,920 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 210,835 പേരാണ് ഇതുവരെ മരിച്ചത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതുളള ബ്രസീലില്‍ 4,780,317 പേര്‍ക്കാണ് കൊവിഡ്. 143,010 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

അതേസമയം കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

English summary
India's Covid 19 tally crosses 62 lakh mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X