കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 59 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറില്‍ 85000 രോഗികള്‍; 1089 മരണം

Google Oneindia Malayalam News

ദില്ലി: ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 85000 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗബാധിതര്‍ 59 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1000ത്തിലധികം പേരാണ് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരേയും 93000ത്തിലധികം പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 85,362 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 59,03,932 ആയി. ഇതില്‍ 93,378 പേര്‍ ഇതുവരേയും രോഗബാധയെ തുര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ 1089 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

രോഗബാധ

രോഗബാധ

ഇന്ത്യയില്‍ 6.3 ശതമാനമാണ് കൊവിഡ് രോഗബാധ നിരക്ക്. മരണ നിരക്ക് 1.5 ശതമാനവും രോഗമുക്തി നിരക്ക് 82 ശതമാനവുമാണെന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴാനാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുകളില്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി 43,457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്, ആരെ രോഗബാധയുടെ 51 ശതമാനമാണിത്.

അഞ്ച് സംസ്ഥാനങ്ങളില്‍

അഞ്ച് സംസ്ഥാനങ്ങളില്‍

മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 726 പേര്‍ മരണപ്പെട്ടു. ആകെ മരണസംഖ്യയുടെ 67 ശതമാനമാണിത്.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും മഹാരാഷ്ട്രയിലാണ്. ഇവിടെ 17,794 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 7073 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 5679 പേര്‍ക്കും കര്‍ണാടകയില്‍ 8655 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഉത്തര്‍പ്രദേശില്‍ 4256 പേരില്‍ രോഗം കണ്ടെത്തി.

പോക്ഷകാഹാരകുറവ്

പോക്ഷകാഹാരകുറവ്

അതിനിടെ കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയില്‍ കുട്ടികളില്‍ പോക്ഷകാഹാരകുറവ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ കണക്ക് പ്രകാരം ഏപ്രിലില്‍ 2399 ലായിരുന്നുവെങ്കില്‍ ജൂണ്‍ മാസത്തോടെ ഇത് 2459 കുട്ടികളില്‍ കണ്ടെത്തി. 2.5 ശഥമാനമാണ് വര്‍ധിച്ചത്.

മനീഷ് സിസോദിയ

മനീഷ് സിസോദിയ

കൊവിഡ് സ്ഥിരീകരിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജ്യതലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പി ചെയ്ത് വരികയാണ്. ദില്ലിയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം സംഭവിച്ചുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. അതേസമയം ലോകത്ത് ഇതുവരേയും 3.2 കോടി പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 992,968 പേര്‍ മരണപ്പെടുകയും ചെയ്തു.

ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്, ബിനീഷിന്റെ മുഴുവൻ ആസ്തിയും കണ്ടെത്താൻ നടപടിബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്, ബിനീഷിന്റെ മുഴുവൻ ആസ്തിയും കണ്ടെത്താൻ നടപടി

കാമുകിയെ ഇറക്കിക്കൊണ്ടുവന്നു,താലി മാല വാങ്ങാൻ പിടിച്ചുപറി; യുവാവിനേയും കൂട്ടുകാരനേയും പൊക്കി പോലീസ്കാമുകിയെ ഇറക്കിക്കൊണ്ടുവന്നു,താലി മാല വാങ്ങാൻ പിടിച്ചുപറി; യുവാവിനേയും കൂട്ടുകാരനേയും പൊക്കി പോലീസ്

English summary
india's covid-19 Update: By Adding 85000 confirmed cases yesterday, Nation cross 59 lakh corona patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X