കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍; 3000 കേന്ദ്രങ്ങളിലായി മൂന്ന് കോടി പേര്‍ക്ക്

Google Oneindia Malayalam News

തിരുവനന്തപുരം; ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് നാളെ തുടക്കമാകും.വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ വി നിര്‍വഹിക്കും.ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളിലായി മൂന്ന് കോടിയോളമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക.ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രോഗ്രാമിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകളുടെ മതിയായ ഡോസുകള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര പ്രദേശങ്ങളിലേക്കും എത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

dfgug-161071

ഭാരത് ബയോടെക്കിന്റെ കൊവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനുമാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ കൊവിഷീല്‍ഡ് വാക്സിനാണ് തുടക്കത്തില്‍ വിതരണം ചെയ്യുക.ആദ്യ ദിവസം തന്നെ കൊവിഡ് -19 ഷോട്ടുകള്‍ സ്വീകരിക്കുന്ന രാജ്യത്തുടനീളമുള്ള ചില ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി മോദി സംവദിക്കും.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാങ്കേതിക വിദഗ്ധര്‍, ഐസിഡിഎസ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ലാബ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ സംസ്ഥാന, കേന്ദ്ര പോലീസ് വകുപ്പ്, സായുധ സേന, ഹോം ഗാര്‍ഡ്, ജയില്‍ സ്റ്റാഫ്, ദുരന്ത നിവാരണ സന്നദ്ധപ്രവര്‍ത്തകര്‍, സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

ഓരോ കേന്ദ്രങ്ങളിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്സിന്‍ നല്‍കുക.
രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവര്‍ക്കും നല്‍കും.ാരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക.കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറച്ച് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴയില്‍ 20 പദ്ധതികള്‍ക്ക് അംഗീകാരം; എല്‍ദോ എബ്രഹാം എംഎല്‍എസംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴയില്‍ 20 പദ്ധതികള്‍ക്ക് അംഗീകാരം; എല്‍ദോ എബ്രഹാം എംഎല്‍എ

തിരുവനന്തപുരത്ത് നവവധു കഴുത്തറുക്കപ്പെട്ട നിലയില്‍ കുളിമുറിയില്‍.... കൈ ഞരമ്പും മുറിഞ്ഞ നിലയില്‍, ദുരൂഹതതിരുവനന്തപുരത്ത് നവവധു കഴുത്തറുക്കപ്പെട്ട നിലയില്‍ കുളിമുറിയില്‍.... കൈ ഞരമ്പും മുറിഞ്ഞ നിലയില്‍, ദുരൂഹത

ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍

വിവാദ കാര്‍ഷിക നിയമം നിര്‍ണായക ചുവടുവെപ്പെന്ന് ഐഎംഎഫ്‌; 'മാറ്റം ബാധിക്കുന്നവരെ സംരക്ഷിക്കണം'വിവാദ കാര്‍ഷിക നിയമം നിര്‍ണായക ചുവടുവെപ്പെന്ന് ഐഎംഎഫ്‌; 'മാറ്റം ബാധിക്കുന്നവരെ സംരക്ഷിക്കണം'

English summary
India's Covid-19 vaccination drive will start from tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X