കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

54 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇന്ത്യയില്‍ 24 മണിക്കൂറില്‍ 92,605 പേര്‍ക്ക് രോഗബാധ; 1133 മരണം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രതിദിനം ആശങ്കപ്പെടുന്ന തരത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു. നിലവില്‍ ഇന്ത്യയില്‍ 5400620 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

തലപ്പത്തിരിക്കുന്നവർ ഇങ്ങനെ കൂറുമാറി കളിക്കുമ്പോൾ ഒരു ചോദ്യം ഉയർന്ന് വരുന്നു; പ്രതികരണവുമായി ഹരീഷ്തലപ്പത്തിരിക്കുന്നവർ ഇങ്ങനെ കൂറുമാറി കളിക്കുമ്പോൾ ഒരു ചോദ്യം ഉയർന്ന് വരുന്നു; പ്രതികരണവുമായി ഹരീഷ്

നിലവില്‍ കൊവിഡ് ചികിത്സയില്‍ തുടരുന്നത് 1010824 പേരാണ് 4303044 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കൊവിഡ് മരണ നിരക്കും കുത്തനെ ഉയരുകയാണ്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1133 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്.

corona

6,36,61,060 സാമ്പിളുകള്‍ സെപ്തംബര്‍ 19 ന് പരിശോധന നടത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഔഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം സെപ്തംബര്‍ 23 ന് നടക്കും. 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം ചേരുന്നത്. ദില്ലി, മഹാരാഷ്ട്ര, ആന്ധപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടുത്തിയാണ് യോഗം.ദിനം പ്രതി കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളാണ് ഇവ മൂന്നും.

രാജ്യത്ത് ഏറ്റവും കൂടൂതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 11 ലക്ഷം കടന്നിരിക്കുകയാണ് ആകം കൊവിഡ് രോഗികള്‍. ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ്.

ശനിയാഴ്ച്ച മാത്രം മഹാരാഷ്ട്രയില്‍ 21907 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകം രോഗബാധിതര്‍ 1188015 ആയി. ശനിയാഴ്ച്ച മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് 425 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ മഹാരാഷ്ട്രയില്‍ 32216 പേരാണ് കൊറോണയെ തുടര്‍ന്ന് മരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാമത്താണ് ഇന്ത്യ. തൊട്ട് മുമ്പില്‍ അമേരിക്കയാണ്.

കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍; പിന്നോട്ടില്ലാതെ കര്‍ഷകര്‍;പ്രക്ഷോഭം തുടരുന്നുകാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍; പിന്നോട്ടില്ലാതെ കര്‍ഷകര്‍;പ്രക്ഷോഭം തുടരുന്നു

ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!ഐപിഎല്‍: ചെന്നൈക്ക് ജയമൊരുക്കിയത് ധോണിയുടെ 3 തീരുമാനങ്ങള്‍, ആദ്യ മത്സരത്തില്‍ ഞെട്ടിച്ചതും 3 പേര്‍!!

English summary
India's Covid case tally crosses 54-lakh; 92,605 new cases Confirmed within 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X