കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍ പീസിനെതിരായ നിരീക്ഷണം; ഇന്ത്യയ്‌ക്കെതിരെ അമേരിക്ക

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് രാജ്യാന്തര സന്നദ്ധ സംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷന്‍ എന്നവയെ ഇന്ത്യന്‍ സര്‍ക്കാര്‍ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ അമേരിക്കയ്ക്ക് പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി ഹാര്‍ഫ് സര്‍ക്കാരിന് കത്തയച്ചു.

സംഘടനകള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ കാര്യത്തില്‍ സംശയം ഉയര്‍ത്തിയാണ് ഇവയ്‌ക്കെതിരെ സര്‍ക്കാര്‍ നിരീക്ഷണം എന്നാണ് വിശദീകരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തരാകാതെയാണ് വിഷയത്തില്‍ യുഎസ് ഇടപെട്ടിരിക്കുന്നത്. രാജ്യതാല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാണ് ഫോര്‍ഡ് ഫൗണ്ടേഷനെതിരെയുള്ള പ്രധാന ആരോപണം.

ford-foundation

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ സന്നദ്ധസംഘടനയ്ക്ക് ലഭിക്കുന്ന പണം മതവിദ്വേഷത്തിനായാണ് ഉപയോഗിക്കുന്നതെന്ന് കാട്ടി ഗുജറാത്ത് സര്‍ക്കാര്‍ ആണ് പരാതി നല്‍കിയത്. സംഘടന തങ്ങളുടെ വാര്‍ഷക റിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയും ആരോപിക്കുന്നു.

നേരത്തെ ഗ്രീന്‍ പീസ് രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ അവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. വിദേശ ഫണ്ടിന്റെ വിഷയത്തിലാണ് ഗ്രീന്‍പീസിനെതിരായ നടപടിയും. അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരെയും അവര്‍ക്ക് താത്പര്യമുള്ളവര്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തിയതിനാലാണ് സംഘടനകള്‍ക്കെതിരെ പ്രതികാര നടപടിയെന്നും ആക്ഷേപമുണ്ട്.

English summary
US Seeks 'Clarification' on India's Crackdown on Ford Foundation, Greenpeace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X