രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 106.85 കോടി കവിഞ്ഞു..ഇനി ചികിത്സയിലുള്ളത് 1,53,776 പേർ
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 52,39,444 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 106.85 കോടി (1,06,85,71,879) പിന്നിട്ടു. 1,07,33,024 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കേന്ദ്രഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ടു സംഭരിച്ചതുമുൾപ്പടെ ഇതുവരെ 113 കോടിയിലധികം (1,13,37,12,145) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 13.76 കോടിയിലധികം (13,76,86,371) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇനിയും ബാക്കിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പത്രകുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,021 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,36,83,581 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.21 ശതമാനം ആണ്.
തുടർച്ചയായ 128-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,423 പേർക്കാണ്.രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 1,53,776 ആണ്. കഴിഞ്ഞ 250 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.45 ശതമാനമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,09,045 പരിശോധനകൾ നടത്തി. ആകെ 61.02 കോടിയിലേറെ (61,02,10,339) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.16 ശതമാനമാണ്. കഴിഞ്ഞ 39 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.03 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 29 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 64-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കേരളത്തിലും കേസുകൾ കുറയുകയാണ്. ഇന്ന് 6444 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,53,43,607), 52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,38,91,517) നല്‍കിയതായും സംസ്ഥാന സർക്കാർ അറിയിച്ചു.












Click it and Unblock the Notifications