Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് വാക്സിൻ വിതരണം 116 കോടി പിന്നിട്ടു; ഇനി ചികിത്സയിലുള്ളത് 1,24,868 പേർ

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ 51,59,931 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 115.79 കോടി (1,15,79,69,274) കടന്നു. 1,19,13,371 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

vaccination

ഉത്തർപ്രദേശാണ് പട്ടികയിൽ ഒന്നാമത്.14,67,59,884 ഡോസുകളാണ് സംസ്ഥാനത്ത് ഇതുവരെ നൽകിയത്.10,59,77,990 ഡോസുമായി തൊട്ട് പിന്നിൽ മഹാരാഷ്ട്രയാണ്.മൂന്നാമതുള്ള പശ്ചിമബംഗാളിൽ 8,67,29,982 ഡോസുകൾ വിതരണം ചെയ്തു. ഒന്നും രണ്ടും ഡോസിന്റെ കാര്യത്തിലും ഉത്തർപ്രദേശാണ് മുന്നിൽ. ഇതുവരെ 10,46,89,576 ആദ്യ ഡോസ് വാക്സിനുകളാണ് നൽകിയത്.മഹാരാഷ്ട്ര 7,06,88,508 ഡോസുകളും പശ്ചിമബംഗാൾ 6,10,97,859 ഡോസുകളുമാണ് നൽകിയത്.

അതേസമയം കേരളത്തിൽ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,55,79,135), 60.8 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,62,43,808) നല്‍കിയതായി സർക്കാർ അറിയിച്ചു. ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 6075 പുതിയ രോഗികളില്‍ 5158 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 795 പേര്‍ ഒരു ഡോസ് വാക്‌സിനും 2462 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു.രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാന് മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,787 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,39,09,708 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.29%. തുടർച്ചയായി 146 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,302 പേർക്കാണ്.

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,24,868 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.36 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,72,863 പരിശോധനകൾ നടത്തി. ആകെ 63.05 കോടിയിലേറെ (63,05,75,279) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.93 ശതമാനമാണ് - 57 ദിവസമായി 2% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.96 ശതമാനമാണ്. കഴിഞ്ഞ 47 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 82 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 129 കോടിയിലധികം(1,29,90,13,890)വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. 21.65കോടിയിൽ അധികം (21,65,12,036) കോവിഡ് വാക്സിൻ ഡോസുകൾ സ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.

അതിനിടെ പ്രതിവാര കൊവിഡ്-19 കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലും ലഡാക്കിലും ജാഗ്രത പുലർത്തണമെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരിന് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ലഡാക്കിൽ പ്രതിവാര പുതിയ കേസുകളിൽ 362 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മാത്രമല്ല പല ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കൂടുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+